ഷമ്മി തിലകൻ
Shammi Thilakan - Malayalam Actor
മലയാള ചലച്ചിത്രനടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. അന്തരിച്ച പ്രശസ്ത നടൻ തിലകന്റെയും ശാന്തയുടെയും രണ്ടാമത്തെ മകനാണ് ഷമ്മിതിലകൻ പത്തനംതിട്ട ജില്ലയിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പത്തനം തിട്ടയിലെ തടിയൂർ എൻ എസ് എസ് ഹൈസ്കൂളിലായിരുന്നു. തന്റെ പതിഞ്ചാം വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതം ആദ്യം നാടകങ്ങളിലൂടെയായിരുന്നു. രശ്മി തിയ്യേറ്റേൾസ്, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി , പി ജെ തീയറ്റർസ്,കലാശാല തൃപ്പൂണിത്തറ .... എന്നീ നാടകസമിതികളിലെല്ലാം ഷമ്മിതിലകൻ പ്രവർത്തിച്ചു.
1986-ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത് ഇരകൾ എന്ന ചിത്രത്തിലൂടെയാണ് ഷമ്മിതിലകൻ സിനിമാലോകത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ചെറുതും വലുതുമായ വേഷങ്ങൾ നിരവധി സിനിമകളിൽ അദ്ദേഹംചെയ്തു. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തിട്ടൂള്ളത്. "പ്രജ" എന്ന മോഹൻലാൽ ചിത്രത്തിലെ ഷമ്മിയുടെ വില്ലൻ വേഷം വളരെ പ്രസിദ്ധമാണ്. ഹാസ്യവേഷങ്ങളും ഷമ്മിതിലകൻ ചെയ്യുന്നുണ്ട്. "നേരം" സിനിമയിലെ ഷമ്മി അവതരിപ്പിച്ച ഊക്കൻ ടിന്റു എന്ന പോലീസ് ഓഫീസർ പ്രേക്ഷകപ്രീതിനേടിയതാണ്. അഭിനയം കൂടാതെ ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയാണ് ഷമ്മിതിലകൻ. നിരവധിസിനിമകളിൽ വിവിധ അഭിനേതാക്കൾക്ക് അദ്ദേഹം ശബ്ദം കൊടുത്തിട്ടുണ്ട്. അവയിൽ ഏറെ പ്രശസ്തമായവ കടത്തനടൻ അമ്പാടിയിൽ പ്രേംനസീറിനും, ദേവാസുരത്തിൽ നെപ്പോളിയനും, ഗസലിൽ നാസറിനും, ഒടിയനിൽ പ്രകാശ് രാജിനും വേണ്ടി ശബ്ദം കൊടുത്തതാണ്. നൂറ്റി അൻപതോളം സിനിമകളിൽ അഭിനയിക്കുകയും രണ്ട് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഷമ്മിതിലകൻ 25 നാടകങ്ങളും അംവിധാനം ചെയ്തിട്ടുണ്ട്.
ഉഷയാണ് ഷമ്മിതിലകന്റെ ഭാര്യ. മകൻ അഭിമന്യു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഇരകൾ | കഥാപാത്രം ബേബിയുടെ കോളേജ് മേറ്റ് | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1985 |
സിനിമ ജാതകം | കഥാപാത്രം | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1989 |
സിനിമ രാധാമാധവം | കഥാപാത്രം ശശാങ്കൻ | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1990 |
സിനിമ ഒറ്റയാൾപ്പട്ടാളം | കഥാപാത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1991 |
സിനിമ തലസ്ഥാനം | കഥാപാത്രം എസ് ഐ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1992 |
സിനിമ ചെങ്കോൽ | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
സിനിമ കുലപതി | കഥാപാത്രം | സംവിധാനം നഹാസ് ആറ്റിങ്കര | വര്ഷം 1993 |
സിനിമ എന്റെ ശ്രീക്കുട്ടിയ്ക്ക് | കഥാപാത്രം | സംവിധാനം ജോസ് തോമസ് | വര്ഷം 1993 |
സിനിമ സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി | കഥാപാത്രം വിക്രമൻ | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 1993 |
സിനിമ ധ്രുവം | കഥാപാത്രം അലി | സംവിധാനം ജോഷി | വര്ഷം 1993 |
സിനിമ ഭരണകൂടം | കഥാപാത്രം | സംവിധാനം സുനിൽ | വര്ഷം 1994 |
സിനിമ ദാദ | കഥാപാത്രം അണലി തോമ | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1994 |
സിനിമ പുത്രൻ | കഥാപാത്രം | സംവിധാനം ജൂഡ് അട്ടിപ്പേറ്റി | വര്ഷം 1994 |
സിനിമ കമ്പോളം | കഥാപാത്രം തങ്കച്ചൻ | സംവിധാനം ബൈജു കൊട്ടാരക്കര | വര്ഷം 1994 |
സിനിമ ഇലയും മുള്ളും | കഥാപാത്രം | സംവിധാനം കെ പി ശശി | വര്ഷം 1994 |
സിനിമ രാജധാനി | കഥാപാത്രം | സംവിധാനം ജോഷി മാത്യു | വര്ഷം 1994 |
സിനിമ കടൽ | കഥാപാത്രം | സംവിധാനം സിദ്ദിഖ് ഷമീർ | വര്ഷം 1994 |
സിനിമ ചുക്കാൻ | കഥാപാത്രം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1994 |
സിനിമ വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | കഥാപാത്രം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1994 |
സിനിമ മനശാസ്ത്രജ്ഞന്റെ ഡയറി | കഥാപാത്രം | സംവിധാനം വി പി മുഹമ്മദ് | വര്ഷം 1995 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ജാതകം | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1989 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് രാധാമാധവം | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1990 |
തലക്കെട്ട് കഥയ്ക്കു പിന്നിൽ | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1987 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ഒടിയൻ | സംവിധാനം വി എ ശ്രീകുമാർ മേനോൻ | വര്ഷം 2018 | ശബ്ദം സ്വീകരിച്ചത് പ്രകാശ് രാജ് |
സിനിമ ബ്ലാക്ക് ബട്ടർഫ്ലൈ | സംവിധാനം എം രഞ്ജിത്ത് | വര്ഷം 2013 | ശബ്ദം സ്വീകരിച്ചത് |
സിനിമ ചൈനാ ടൌൺ | സംവിധാനം റാഫി - മെക്കാർട്ടിൻ | വര്ഷം 2011 | ശബ്ദം സ്വീകരിച്ചത് |
സിനിമ കുലം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1997 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഇതാ ഒരു സ്നേഹഗാഥ | സംവിധാനം ക്യാപ്റ്റൻ രാജു | വര്ഷം 1997 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഇന്ദ്രപ്രസ്ഥം | സംവിധാനം ഹരിദാസ് | വര്ഷം 1996 | ശബ്ദം സ്വീകരിച്ചത് പ്രകാശ് രാജ് |
സിനിമ അറേബ്യ | സംവിധാനം ജയരാജ് | വര്ഷം 1995 | ശബ്ദം സ്വീകരിച്ചത് |
സിനിമ സ്ഫടികം | സംവിധാനം ഭദ്രൻ | വര്ഷം 1995 | ശബ്ദം സ്വീകരിച്ചത് |
സിനിമ വൃദ്ധന്മാരെ സൂക്ഷിക്കുക | സംവിധാനം സുനിൽ | വര്ഷം 1995 | ശബ്ദം സ്വീകരിച്ചത് |
സിനിമ സോപാനം | സംവിധാനം ജയരാജ് | വര്ഷം 1994 | ശബ്ദം സ്വീകരിച്ചത് |
സിനിമ സമൂഹം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1993 | ശബ്ദം സ്വീകരിച്ചത് ജോൺ അമൃതരാജ് |
സിനിമ ഗസൽ | സംവിധാനം കമൽ | വര്ഷം 1993 | ശബ്ദം സ്വീകരിച്ചത് നാസർ |
സിനിമ ഊട്ടിപ്പട്ടണം | സംവിധാനം ഹരിദാസ് | വര്ഷം 1992 | ശബ്ദം സ്വീകരിച്ചത് മഹേഷ് ആനന്ദ് |
സിനിമ കൗരവർ | സംവിധാനം ജോഷി | വര്ഷം 1992 | ശബ്ദം സ്വീകരിച്ചത് വിഷ്ണുവർദ്ധൻ |
സിനിമ സൂര്യമാനസം | സംവിധാനം വിജി തമ്പി | വര്ഷം 1992 | ശബ്ദം സ്വീകരിച്ചത് രഘുവരൻ |
സിനിമ കടത്തനാടൻ അമ്പാടി | സംവിധാനം പ്രിയദർശൻ | വര്ഷം 1990 | ശബ്ദം സ്വീകരിച്ചത് |
സിനിമ രാധാമാധവം | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1990 | ശബ്ദം സ്വീകരിച്ചത് |
സിനിമ താഴ്വാരം | സംവിധാനം ഭരതൻ | വര്ഷം 1990 | ശബ്ദം സ്വീകരിച്ചത് |