താഴ്വാരം
തന്റെ കുടുംബം തകർത്ത് നാടുവിട്ട ചങ്ങാതിയെ തേടി പ്രതികാരദാഹിയായ ബാലൻ എത്തിപ്പെടുന്നത് ഒരു മലഞ്ചെരുവിലാണ്. മറ്റൊരു പേരും പശ്ചാത്തലവുമായിട്ടാണ് ശത്രു അവിടെ കഴിയുന്നത് എന്ന് ബാലൻ (മോഹൻലാൽ) മനസ്സിലാക്കുന്നു.
ഇരുവരുടെയും പകയുടെ പാതയിൽ അവിടെയുള്ള ഒരു കുടിയേറ്റ കർഷകനായ വൃദ്ധനും മകളും പെട്ടുപോകുന്നു.
Actors & Characters
Actors | Character |
---|---|
ബാലൻ | |
രാജു/രാഘവൻ | |
കൊച്ചൂട്ടി | |
നാണു | |
രാജി | |
കണാരേട്ടൻ | |
ലോറി ഡ്രൈവർ |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
1. സലിം ഘൗസിന്റെ ആദ്യമലയാളചിത്രമാണ് താഴ്വാരം.
2. തിരക്കഥാകൃത്ത് എം ടി യും സംവിധായകൻ ഭരതനും കൈ കോർത്ത അവസാനത്തെ ചിത്രമാണ് "താഴ്വാരം"
ഇവർ ഇത് കൂടാതെ ഒരുമിച്ചിട്ടുള്ള ഒരേയൊരു ചിത്രം ഇതിന് മുമ്പ് വന്ന "വൈശാലി" മാത്രമാണ്
അതു പോലെ മോഹൻലാലും ഭരതനും ഒരുമിച്ച അവസാന ചിത്രവും ഇത് തന്നെ. ഇവർ തമ്മിലും മുമ്പൊരു തവണ മാത്രമേ ഒന്നിച്ചിട്ടുള്ളൂ - "കാറ്റത്തെ കിളിക്കൂട്"
പ്രതിഭകളുടെ സംഗമത്തിന് താഴ്വാരത്തിൽ Sunset സംഭവിച്ചത് പോലെ
3. ഈ സിനിമയുടെ genre "Spaghetti Western" എന്നും പറയപ്പെടുന്നു.
പ്രമുഖ സിനിമാ നിരൂപകനായ "കോഴിക്കോടൻ" ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത് മലയാളത്തിലെ ലക്ഷണമൊത്ത രണ്ടാമത്തെ western movie എന്നാണ് (ആദ്യ സ്ഥാനം എം ടി യുടെ തന്നെ തിരക്കഥയിൽ വന്ന "മാപ്പുസാക്ഷി"യത്രേ)
4. സിനിമയുടെ ആദ്യവും (6 മിനിറ്റ്) അവസാനവും (7 മിനിറ്റ്) സംഭാഷണങ്ങൾ ഒട്ടും തന്നെ ഇല്ല എന്നത് ഒരു പ്രത്യേകതയാണ്
5. ഇത്തരം ഒരു ചിത്രത്തിൽ ഗാനങ്ങൾക്ക് വലിയ പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞ ഭരതൻ അടർത്തിയെടുത്ത ശീലുകൾ പോലെ ഒരു ഗാനം ഒരുക്കിയിട്ടുണ്ട് - അതും കാവിലെ ഉത്സവവുമായി ബന്ധപ്പെടുത്തി.
സംഗീതമൊരുക്കിയത് ഭരതൻ തന്നെ
6. അഞ്ചോ ആറോ ദിവസത്തെ സംഭവങ്ങൾ പറയുന്ന തിരക്കഥയിലെ 6 ഫ്ലാഷ്ബാക്കുകൾ ശ്രദ്ധേയമാണ് - എല്ലാ ഫ്ലാഷ്ബാക്ക് രംഗങ്ങളിലും അതോർത്തെടുക്കുന്ന ബാലൻ ഉണ്ട്, കൂടാതെ ആരോടെങ്കിലും കഥ പറയുന്ന രീതിയിലല്ല ഫ്ലാഷ്ബാക്കുകൾ. മനസ്സിന്റെ സഞ്ചാരം മാത്രം. അതും Non-linear ആയിട്ട്...
7. ഒരു വരി സംഭാഷണമുള്ള ഒരു ചെറിയ കഥാപാത്രമായി നിർമാതാവ് VBK മേനോൻ വരുന്നത് അന്നത്തെ കാലത്ത് ഒരു കൗതുകമാണ്
ഒരു കാലത്ത് ചങ്ങാതിമാരായിരുന്ന ബാലനും രാജുവും പിന്നീട് ശത്രുക്കളായി മാറുകയാണ്. തന്നെ ചതിച്ച ശേഷം തൻ്റെ പണവുമായി നാടുവിട്ട രാജുവിനെ (സലീം ഘൗസ്) തേടി ബാലൻ (മോഹൻലാൽ) അകലെയുള്ള അടിവാരത്ത് എത്തിച്ചേരുന്നു.
അവിടെ മലഞ്ചെരുവിൽ കുടിയേറി, കൃഷിയുമായി താമസിക്കുന്ന നാണുവേട്ടന്റെ അടുത്താണ് രാജുവിന്റെ പുതിയ താവളം.
അത് മനസ്സിലാക്കിയ ബാലൻ അവിടെ ഒരു മകരമാസക്കാലത്ത് വന്നുചേരുമ്പോൾ, പക്ഷേ രാജു സ്ഥലത്തില്ലായിരുന്നു.
ബാലൻ നാണുവേട്ടനെ പരിചയപ്പെടുകയും രാജുവിന്റെ വിവരങ്ങൾ അറിയുകയും ചെയ്യുന്നു.
നാണുവേട്ടനോടും (ശങ്കരാടി) മകൾ കൊച്ചൂട്ടിയോടും (സുമലത) രാജു പറഞ്ഞിരിക്കുന്നത് തൻ്റെ പേര് രാഘവൻ എന്നാണ്.
മാത്രമല്ല, നാടുവിട്ടു വരാൻ കാരണമായി രാജു പറഞ്ഞിരിക്കുന്നത് വെള്ളപ്പൊക്കത്തിൽ കിടപ്പാടവും കുടുംബവും നഷ്ടപ്പെട്ടു എന്നൊക്കെയാണ്. കിടപ്പാടം പോയതിന്റെ നഷ്ടപരിഹാരം കിട്ടിയ തുക എന്ന് പറഞ്ഞാണ് രാജു കുടിയേറ്റ സ്ഥലം വാങ്ങി അവിടെ താമസിക്കുന്നത്.
ബാലൻ അവിടെ നിന്നും നാണുവേട്ടനോട്
യാത്ര പറഞ്ഞിറങ്ങിയ ശേഷമാണ് രാജു സ്ഥലത്തെത്തുന്നത്. ബാലൻ വന്നു പോയ വിവരം അറിഞ്ഞ രാജു അപകടം മണക്കുകയും ബാലനെ എതിരിടാൻ പുറപ്പെടുകയും ചെയ്യുന്നു.
വിജനമായ ഒരു സ്ഥലത്ത് വെച്ച് അവർ കണ്ടുമുട്ടുന്നു. രാജുവിനെ ബാലൻ സംഘട്ടനത്തിൽ കീഴ്പ്പെടുത്തുന്നുണ്ടെങ്കിലും, ക്ഷമചോദിക്കുന്ന ഭാവത്തിൽ രാജു ബാലന്റെ കാലു വാരി നിലത്തടിക്കുകയാണ്. ആൾപ്പെരുമാറ്റം അടുത്ത് വരുന്നതറിഞ്ഞ രാജുവിന് ബാലനെ കൊല്ലാൻ സമയം കിട്ടുന്നില്ല. പാറയിൽ തലയിടിച്ചു വീണ ബാലനെ രാജു മലഞ്ചെരുവിലെ ആഴമേറിയ കൊല്ലിയിലേക്ക് ഉരുട്ടി വിടുന്നു.
പിറ്റേന്ന് രാവിലെ, തൻ്റെ പശുക്കിടാവിന്റെ പിറകെ അത് വഴി വന്ന കൊച്ചൂട്ടി കൊല്ലിയിലെ ഏതോ പിടിവള്ളിയിൽ പിടിച്ചു കിടക്കുന്ന ബാലനെ കാണുകയും രക്ഷിച്ചു വീട്ടിൽ കൊണ്ട് വരികയും ചെയ്യുന്നു.
ഇതറിഞ്ഞ രാജു ആ വീട്ടിൽ വച്ചു തന്നെ ആരുമറിയാതെ ബാലനെ വകവരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.
രണ്ട് പേരും തമ്മിലുള്ള ശത്രുതയെക്കുറിച്ച് നാണുവേട്ടനും കൊച്ചൂട്ടിക്കും വലിയ ധാരണയൊന്നുമില്ല. പുറമെ രണ്ടു പേരും സൂഹൃത്തുക്കളെ പോലെ ഭാവിക്കുകയും ഉള്ളിൽ പുകയുന്ന പകയുമായി രണ്ടു മുന്നു ദിവസം നീക്കുന്നു.
കൊച്ചൂട്ടിയിൽ രാജുവിന് നോട്ടമുണ്ട്. അതു കൊണ്ട് തന്നെ അവശനായ ബാലനെ കൊച്ചൂട്ടി ശുശ്രൂഷിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമൊന്നും രാജുവിന് ഇഷ്ടപ്പെടുന്നില്ല.
രാജു നാണുവേട്ടനോട് ബാലന്റെ സ്വഭാവം ശരിയല്ല എന്ന് സൂചിപ്പിക്കുന്നു. അത് വിശ്വസിക്കുന്ന നാണുവേട്ടൻ ബാലനെ സംശയദൃഷ്ടിയോടെ കാണാൻ തുടങ്ങുന്നു.
അതേ സമയം, ബാലൻ കൊച്ചൂട്ടിയോട് തന്റെ ഭാര്യ രാജി കൊല്ലപ്പെട്ടതാണെന്നും അതിന്റെ കാരണക്കാരൻ രാജുവാണെന്നും പറയുന്നു.
ഇരുവരുടെയും കാര്യത്തിൽ നാണുവേട്ടനും കൊച്ചൂട്ടിയും തമ്മിൽ അതോടെ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നു.
തന്റെ നഷ്ടപ്പെട്ട പണം അന്വേഷിച്ചു രാജുവിന്റെ പെട്ടി തുറക്കാൻ ശ്രമിക്കുന്ന ബാലനെ നാണുവേട്ടനും കൊച്ചൂട്ടിയും കയ്യോടെ പിടികൂടുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നു.
ബാലന്റെ ഭാര്യ രാജിക്ക് (അഞ്ജു) എന്താണ് സംഭവിച്ചതെന്നും, പരസ്പരം വകവരുത്താൻ തക്കം പാർത്തിരിക്കുന്ന ചങ്ങാതിമാരുടെ പക ഏതറ്റം വരെ പോകുമെന്നും കഥാന്ത്യത്തിൽ കാണാം
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കണ്ണെത്താ ദൂരേ മറുതീരംമോഹനം |
കൈതപ്രം | ഭരതൻ | കെ ജെ യേശുദാസ് |