കണ്ണെത്താ ദൂരേ മറുതീരം

Music: 
Year: 
1990
Kannethaa doore marutheeram
7.25
Average: 7.3 (4 votes)

കണ്ണെത്താ ദൂരെ മറുതീരം
കണ്ണെത്താ ദൂരെ മറുതീരം
മറുതീരത്തെ കോണിൽ സംക്രമം
തിമിലക്കൈത്താളം കാവിൽക്കൊണ്ടാടും മേളം
ചിറ്റാരം കാറ്റിൽ മർമ്മരം...

തൊണ്ടൊടു മണലെട്ടു കുഴലൊടു തുടിയെട്
തകിലൊടു മണിയെട് തിരുവുടലഴകൊട്
തിരുവുടലഴകൊടു പടയണിമുടിയൊട്
പുകിലു ചൊരുക്കുമ്പോൾ...
ചിറ്റാരം കാറ്റിൽ മർമ്മരം...(കണ്ണെത്താ ദൂരെ)

കൂരാറ്റകളിക്കിളിമൂടും വെള്ളിമുളം കൂട്ടിന്മേലേ
ഇലക്കുറിച്ചാന്തണിയും കാറണിക്കുന്നിന്മേലേ
ഇടവത്തിന്നരമണിയിളകിന നേരംപുലരും നേരത്ത്
കവിളത്തൊരുമറുകും കുത്തി കുളിരാടാനുണരെടിപൂവേ
ഇടവത്തിന്നരമണിയിളകിന നേരംപുലരും നേരത്ത്
കവിളത്തൊരുമറുകും കുത്തി കുളിരാടാനുണരെടിപൂവേ
ഓ…ഓ…ഓ…ഓ………(കണ്ണെത്താ ദൂരെ )

മണലെട് മണിയെട് തകിലൊടു കുഴലെട്
തണ്ടെട് തടയെട് തിരുവുടലഴകൊട്
തിരുവുടലഴകൊട് പടയണി മുടിയെട്
തരികിട പൊരിയുമ്പോൾ...
ചിറ്റാരം കാറ്റിൽ മർമ്മരം... (കണ്ണെത്താ ദൂരെ)

വീരാളിക്കോലം കെട്ടിയ നായാടികളുറയും നേരം
കടമ്പിലക്കൈകളിൽ നിലാവിന്റെ പാരാവാരം
കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടീ
മലമേട്ടിൽ നിറപറവഴിയണ മലഹരികൾ പാടെടീ കിളിയേ
കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടീ
മലമേട്ടിൽ നിറപറവഴിയണ മലഹരികൾ പാടെടീ കിളിയേ
ഓ…ഓ…ഓ…ഓ……… (കണ്ണെത്താ ദൂരെ )

Cittaram Kattil Marmaram {Kannetha Doore Marutheeram} -Thazhvaram [1990]