കെ പി ശശി
KP Sasi
ഡോക്യുമെന്ററി സംവിധായകൻ, ആക്ടിവിസ്റ്റ്, കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധ നേടിയ സംവിധായകനാണ് കെ.പി.ശശി.
‘ഇലയും മുള്ളും’ എന്ന സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. . റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചുതുടങ്ങി. ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി ജോലിചെയ്തു. വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്.
മാർക്സിസ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ. ദാമോദരന്റെ മകനാണ്.
2022 ഡിസംബർ 25ന് തൃശൂരിൽ അന്തരിച്ചു.