പ്രകാശ് രാജ്

Prakash Raj
Prakash Raj-Actor
Date of Birth: 
Friday, 26 March, 1965
Prakash Rai

പ്രകാശ് റായ് അഥവാ പ്രകാശ് രാജ്, കൂടുതലും സൌത്ത് ഇന്ത്യൻ സിനിമകളിൽ ആണ് അഭിനയിച്ചിരിക്കുന്നത് എങ്കിലും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കലാകാരൻ. വളരെ വ്യത്യസ്തമായ അഭിനയരീതി കാഴ്ച്ച വെക്കുന്ന പ്രകാശ്‌ രാജ്, നല്ലൊരു സംവിധായകനും ടി വി അവതാരകനും നിർമ്മാതാവും കൂടെ ആണ്. "കാഞ്ചീവരം" എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനും "ഇരുവർ" എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടനുമുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

1965 മാർച്ച്‌ 26ന് മഞ്ജുനാഥ് റായിയുടെയും സ്വർണലതയുടെയും മകനായി ബംഗ്ലൂരിൽ ജനിച്ച പ്രകാശ് രാജിന്റെ സഹോദരൻ പ്രസാദ്‌ രാജും അഭിനയരംഗത്തുണ്ട്. അഭിനേത്രി ലളിതകുമാരി ആയിരുന്നു പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. മക്കൾ: മേഘ്ന, പൂജ, സിദ്ധു. പ്രശസ്ത  ബോളിവുഡ് നൃത്തസംവിധായികയായ പോണി വർമ്മ ആണ് ഇപ്പോഴത്തെ ഭാര്യ.