ക്യാപ്റ്റൻ രാജു

Captain Raju
Date of Birth: 
ചൊവ്വ, 27 June, 1950
Date of Death: 
തിങ്കൾ, 17 September, 2018
സംവിധാനം: 2
കഥ: 2
തിരക്കഥ: 1

1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ ജി ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂർ ഗവ യു പി സ്കൂളിലും എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠിയ്ക്കുന്നകാലത്ത് നല്ല ഒരു വോളിബോൾ പ്ലേയർ ആയിരുന്നു അദ്ദേഹം. ഇരുപത്തിയൊന്നാം വയസ്സിൽ പട്ടാളത്തിൽ ചേർന്ന രാജു അതിനു ശേഷമാണു സിനിമയിലെത്തുന്നത്. 1981 ൽ ഇറങ്ങിയ രക്തം ആണ് ആദ്യ ചലച്ചിത്രം. തുടർന്ന് അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി,തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും നിരവധി ചിത്രങ്ങളിൽ തിളങ്ങി നിന്ന നടനായിരുന്നു ക്യാപ്റ്റൻ രാജു . ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി 99.99 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മസ്തിഷ്‌കാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരിക്കെ 2018 സെപ്റ്റംബർ 17 ന് ക്യാപ്റ്റൻ രാജു മരണമടഞ്ഞു. ഭാര്യ പ്രമീള, മകൻ രവി.