ഇരകൾ
ഒരു മലയോരഗ്രാമത്തിലെ ഒരുപാട് സ്വത്തുള്ള ഒരു കുടുംബത്തിന്റെയും അവിടുത്തെ ബേബി എന്ന യുവാവിന്റെ അസാധാരണകൃത്യങ്ങൾക്ക് ഇരയാവേണ്ടി വന്നവരുടെയും കഥ.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
മാത്തുക്കുട്ടി | |
സണ്ണി | |
ബേബി | |
കോശി | |
ആനി | |
രാഘവൻ | |
ബാലൻ | |
ആൻഡ്രൂസ് | |
ഉണ്ണൂണ്ണി | |
നിർമ്മല | |
പാതിരി | |
രാമകൃഷ്ണൻ | |
പാപ്പി | |
റോസ്ലിൻ | |
ബേബിയുടെ കോളേജ് മേറ്റ് | |
അനിയൻ പിള്ള | |
ഷീല | |
അച്ചാമ്മ | |
രാജമ്മ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ ജി ജോർജ്ജ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 985 |
കെ ജി ജോർജ്ജ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കഥ | 1 985 |
കഥ സംഗ്രഹം
കെ ജി ജോർജ്ജിന്റേതായി ദേശാഭിമാനിയിൽ വന്ന കുറിപ്പ് ഈ ലിങ്കിൽ അനുബന്ധമായി വായിക്കാവുന്നതാണ്.
ബേബി (ഗണേഷ്) അവൻ്റെ കോളേജ് ഹോസ്റ്റലിൽ റാഗിങ്ങിന് നേതൃത്വം നൽകുന്നു. സഹകരിക്കാത്ത വിദ്യാർത്ഥിയെ മർദ്ദിച്ചവശനാക്കി, മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്ന ഇലക്ട്രിക് വയറിന്റെ കുരുക്ക് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നു.
സസ്പെൻഷൻ കിട്ടി വീട്ടിലെത്തുന്ന ബേബി കോളേജിൽ സമരം എന്നു കള്ളം പറയുന്നു. ബേബിയുടെ അച്ഛൻ മാത്തുക്കുട്ടി (തിലകൻ) റബ്ബർ തോട്ടങ്ങൾ ഉൾപ്പെടെ അനേകം സംരഭങ്ങൾ ഉള്ള വലിയ മുതലാളിയാണ്. ഉന്നതങ്ങളിൽ സ്വാധീനം, കൈക്കൂലി, യൂണിയൻ നേതാക്കളെ കയ്യിലെടുത്തുള്ള തൊഴിലാളി ചൂഷണം തുടങ്ങി എല്ലാ മാർഗ്ഗങ്ങളിലൂടെയും കണക്കില്ലാത്ത പണം ഉണ്ടാക്കുന്നുണ്ട് മാത്തുക്കുട്ടി. അയാളുടെ കാര്യസ്ഥനാണ് അനിയൻ പിള്ള (ഇന്നസെന്റ്). മൂത്ത മകൻ കോശി (പി സി ജോർജ് ) കള്ളത്തടിവെട്ട് , കഞ്ചാവ് കടത്തൽ മുതലായ റിസ്ക് കൂടിയ കാര്യങ്ങളിലൂടെ നല്ല പണം ഉണ്ടാക്കുന്നതിനാൽ മാത്തുക്കുട്ടിയ്ക്ക് അയാളോട് വലിയ മതിപ്പാണ്.
എന്നാൽ രണ്ടാമത്തെ മകൻ സണ്ണി (സുകുമാരൻ) വലിയ മദ്യപാനിയാണ്. അതും കാര്യപ്രാപ്തിയില്ലായ്മയും കാരണം പറഞ്ഞു വെറുതെ ഒരു കാര്യസ്ഥനെപ്പോലെ നിർത്തിയിരിക്കുകയാണ് സണ്ണിയെ മാത്തുക്കുട്ടി. സണ്ണിയുടെ ഭാര്യ റോസിലിന്റെ ഉപദേശം പോലെ പട്ടണത്തിലേക്ക് പോയി ബിസിനസ് ചെയ്യാൻ സണ്ണിക്ക് ആഗ്രഹം ഉണ്ടെങ്കിലും മാത്തുക്കുട്ടി സമ്മതിക്കുന്നില്ല.
മാത്തുക്കുട്ടിയുടെ വൃദ്ധനായ അച്ഛൻ പാപ്പിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഉണ്ണൂണ്ണി(മോഹൻ ജോസ്) എന്ന അനാഥനായ വേലക്കാരനാണ്. പാപ്പിയോടുമാത്രമാണ് ബേബി ആ വീട്ടിൽ അല്പമെങ്കിലും സൗമ്യമായി സംസാരിക്കുന്നത്.
മരിച്ചുപോയ ഒരു റബർ ടാപ്പിംഗ് തൊഴിലാളിയുടെ മകൾ നിർമ്മലയുമായി പ്രണയത്തിലാണ് ബേബി. തോട്ടത്തിനടുത്തുള്ള തോട്ടിൻകരയിൽ വച്ച് അവർ കാണാറുണ്ട്; മനസും ശരീരവും കൈമാറാറുമുണ്ട്.
റാഗിങ്ങിന്റെ വിവരം പത്രത്തിൽ നിന്നറിഞ്ഞു സണ്ണിയും മാത്തുക്കുട്ടിയും സണ്ണിയെ ശകാരിക്കുന്നു. അന്വേഷിക്കാൻ വന്ന പോലീസുദ്യോഗസ്ഥനു പണം കൊടുത്തു അറസ്റ്റ് ഒഴിവാക്കുന്നു. ഇതോടെ ബേബി പഠനം നിർത്തുന്നു. ബേബിയുടെ അമ്മയായ അച്ചാമ്മയുടെ സഹോദരൻ (ഭരത് ഗോപി) ഒരു ബിഷപ്പാണ്. അച്ചാമ്മ ബേബിയെയും കൂട്ടി സഹോദരനെ ചെന്നു കാണുന്നു. ബിഷപ്പിന്റെ ഉപദേശം ബേബിയ്ക്ക് തീരെ ഏൽക്കുന്നില്ല . “ആ വീട്ടിൽ ആർക്കും ആരോടും സ്നേഹമില്ല. എനിക്കും ആരോടും സ്നേഹമില്ല” എന്നായിരുന്നു അവന്റെ മറുപടി.
നിർമ്മലയെയും പാപ്പിയേയും കൂടാതെ ബേബിയ്ക്ക് സംസാരിക്കാൻ താല്പര്യമുള്ള ഏകവ്യക്തി ബാല്യകാലസുഹൃത്തും ടാപ്പിംഗ് തൊഴിലാളിയും ആയ രാഘവൻ (അശോകൻ) ആണ്. ഒരിക്കൽ അവനുമൊത്തു റബ്ബർ തോട്ടത്തിലിരുന്നു കഞ്ചാവ് വലിക്കുമ്പോൾ റബ്ബർ മരങ്ങളിൽ നിന്നൂറുന്നത് റബ്ബർ പാലല്ല രക്തമാണെന്ന് ബേബിയ്ക്ക് തോന്നുന്നുണ്ട് .
ഒരിക്കൽ ഒരു കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ കോശി പറഞ്ഞതനുസരിച്ചു ബേബിയുടെ കയ്യിലാണ് മാത്തുക്കുട്ടി തോക്കും തിരകളും ഏൽപ്പിക്കുന്നത്. വഴക്കിനിടയിൽ ബേബി അല്പം കഞ്ചാവ് കൈക്കലാക്കുന്നു.
ബേബിയുടെ ചേച്ചി ആനി (ശ്രീവിദ്യ) ഭർത്താവുമായി പിണങ്ങി വീട്ടിൽ വരുന്നു. മകളെ കൂട്ടാതെയാണ് വരവ്. ആനിക്കത് സ്ഥിരം ഏർപ്പാടാണ്. അന്ന് അർധരാത്രിക്ക് ആനിയും ഉണ്ണൂണ്ണിയും വീടിനടുത്തുള്ള ഗോഡൗണിൽ നിന്നു നടന്നുവരുന്നതു ബേബി കാണുന്നു. പിറ്റേന്ന് നാത്തൂന്മാരുമായി സംസാരിച്ചിരിക്കുന്ന ആനി, താൻ ഭർത്താവുമായി പിണങ്ങാനുണ്ടായ കഥ പറയുന്നു. കൂട്ടുകാരിയുമായി ബിയർ കുടിച്ചതും, അതിനു ഭർത്താവ് വഴക്കു പറഞ്ഞതിൽ പ്രതിഷേധിച്ചു വിസ്കി കുടിച്ചതും, മദ്യപാനവും മറ്റു വിനോദങ്ങളും ഇല്ലാത്തതിനാൽ ഭർത്താവിനെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും ഒക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ഭർത്താവ് ആൻഡ്രൂസ് (നെടുമുടി വേണു) വരുന്നു. മാത്തുക്കുട്ടിയുടെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പുചർച്ചയിൽ സത്യസന്ധനായ ഒരു എൻജിനീയറാണ് താനെന്നും തനിക്കു ആനിയുടെ സ്വഭാവവുമായി പൊരുത്തപ്പെടാനാവുന്നില്ല എന്നും ആൻഡ്രൂസ് പറയുന്നു. ചർച്ച പരാജയപ്പെട്ടതോടെ അയാൾ തിരികെപ്പോകുന്നു.
രാഘവന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടയിൽ ബേബി, “നമ്മളെല്ലാം വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും പ്രതികാരം ചെയ്യണം” എന്നും പറയുന്നു. ആരോടെന്നു ചോദിക്കുമ്പോൾ “ആരോടെങ്കിലും” എന്ന ബേബിയുടെ മറുപടി രാഘവൻ ചിരിച്ചുതള്ളുന്നു. പിറ്റേന്ന് രാത്രി ഗോഡൗണിൽ എത്തുന്ന ഉണ്ണൂണ്ണിയെ ബേബി പിറകിൽ നിന്നും ഇലക്ട്രിക് വയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുന്നു. എന്നിട്ട് ഒളിച്ചു നിൽക്കുന്നു. ഗോഡൗണിൽ എത്തുന്ന ആനി ഉണ്ണൂണ്ണി മരിച്ചെന്നുകണ്ടു പേടിച്ചു തിരിച്ചു പോകുന്നു. ആനി പോയിക്കഴിയുമ്പോൾ ബേബി ഉണ്ണൂണ്ണിയുടെ ശവം ഗോഡൗണിൽ തന്നെ ഒരു കയറിൽ കെട്ടിത്തൂക്കുന്നു. പുലർച്ചയ്ക്കു മുൻപ് തന്നെ പാപ്പി ഉണർന്നു ഉണ്ണൂണ്ണിയെ വിളിച്ചിട്ട് കാണാത്തതിനാൽ ഉറക്കെ വിളിച്ചുകൂവുന്നത് കേട്ട് എല്ലാരും ഉണരുന്നു. ഉണ്ണൂണ്ണി തൂങ്ങിനിൽക്കുന്നത് കാണുന്നതോടെ പോലീസ് കേസ് ഒഴിവാക്കാനായി, ആരും തിരക്കി വരാൻ ഇല്ലാത്ത ഉണ്ണൂണ്ണിയുടെ ശവം കൊക്കയിൽ വലിച്ചെറിയാൻ അനിയൻപിള്ളയോട് മാത്തുക്കുട്ടി നിർദ്ദേശിക്കുന്നു..
ബേബി, തന്നെ പോലീസ് പിന്തുടരുന്നതും ഉണ്ണൂണ്ണി കറുത്ത മേലങ്കിയണിഞ്ഞു ഇലക്ട്രിക് വയറിന്റെ കുരുക്കുമായി തന്നെ സമീപിക്കുന്നതും പോലെയുള്ള ദുസ്വപ്നങ്ങൾ കാണുന്നു. പാപ്പി മരിക്കാൻ പോകുന്നു എന്നുകരുതി എല്ലാരും ഓടിക്കൂടിയെങ്കിലും മരിക്കുന്നില്ല. എല്ലാരും പോയിട്ടും കട്ടിലിൽ തന്നെ ഇരിക്കുന്ന ബേബി പാപ്പിയെ കഴുത്തിൽ കുരുക്കിട്ട് മുറുക്കുന്നതായി സങ്കൽപ്പിക്കുന്നു. തിരികെ റൂമിലെത്തി താൻ തയ്യാറാക്കി വച്ചിരുന്ന ഇലക്ട്രിക്ക് വയർ കൊണ്ടുള്ള കുരുക്ക് മുറിച്ചു കളയുന്നു.
നിർമല തന്റെ കല്യാണം ഉറപ്പിച്ച കാര്യം ബേബിയോട് പറയുന്നു. അവസാനം ആയി ഒരു ചുംബനം നൽകി തിരികെപ്പോകാൻ തുടങ്ങിയ അവളെ ബേബി തങ്ങളുടെ രഹസ്യ ഇടത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നു. താൻ ഇനി തെറ്റ് ചെയ്യില്ലെന്ന് പറഞ്ഞു അവൾ കുതറിയോടിക്കളയുന്നു. അന്ന് രാത്രി ബേബി ഒരു വാശി പോലെ രാഘവനെയും കൂട്ടി ഒരു ലൈംഗികത്തൊഴിലാളിയുടെ വീട്ടിൽ പോകുന്നു. അകത്തു കടന്ന ബേബി കരയുന്ന ഒരു കുട്ടിയെകണ്ടു തിരികെ പ്പോകുന്നു. ആരെങ്കിലും വച്ച് നീട്ടുന്നത് തനിക്കു വേണ്ട, പിടിച്ചുപറിക്കുന്നതാണിഷ്ടം എന്ന് ബേബി രാഘവനോട് പറയുന്നു.
കഞ്ചാവ് കടത്തുന്നതിനിടയിൽ പോലീസ് പിന്തുടർന്ന കോശിയുടെ വണ്ടി മറിഞ്ഞു അയാൾക്ക് പരുക്ക് പറ്റുന്നു. പോലീസ് കോശിയെ അറസ്റ്റ് ചെയ്യുന്നു. മാത്തുക്കുട്ടി അയാളെ ജാമ്യത്തിലിറക്കുന്നു.
കല്യാണനിശ്ചയത്തിനു വന്നവരെയും അവരെ സന്തോഷത്തോടെ യാത്രയയക്കുന്ന നിർമലയെയും ബേബി ഒളിഞ്ഞുനിന്നു കാണുന്നു. അവൻ മുറിയിലെത്തി വീണ്ടും വയർ കൊണ്ടുള്ള കുരുക്ക് തയ്യാറാക്കുന്നു. നിർമല, കവലയിൽ പ്രതിശ്രുത വരൻ ബാലൻ ( വേണു നാഗവള്ളി ) നടത്തുന്ന കടയിൽ പോകുന്നതും ബേബി കാണുന്നു. അന്ന് രാത്രി കട പൂട്ടാനൊരുങ്ങുന്ന ബാലനെ ബേബി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നു. കാശിനായി ആരോ ചെയ്തു എന്നുതോന്നാൻ പണവും വാച്ചുമൊക്കെ എടുത്തു ഒഴിവാക്കുന്നു. മരണവാർത്ത അറിഞ്ഞു പൊട്ടിക്കരയുന്ന നിർമലയെയും അമ്മയെയും ബേബി ദൂരെ നിന്നു കണ്ടു സംതൃപ്തിയടയുന്നു.
പരപുരുഷബന്ധം കാരണം വിവാഹബന്ധം വേർപെടുത്തണം എന്നാവശ്യപ്പെട്ട് ആനിയെ വീട്ടിൽ കൊണ്ടാക്കുന്ന ആൻഡ്രൂസിനെ മാത്തുക്കുട്ടി അപമാനിച്ചിറക്കിവിടുന്നു. അതിനു ശേഷം ബേബി ഒന്നുരണ്ടു പ്രാവശ്യം ആനിയെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആനിയും ഉണ്ണൂണ്ണിയുമായുള്ള കാര്യം തനിക്കറിയാമെന്നും എല്ലാവരോടും പറയും എന്നും ബേബി ആനിയെ ഭീഷണിപ്പെടുത്തുന്നു. അയാളെക്കൊന്നത് അവളാണെന്നും ആരോപിക്കുന്നു. താനല്ല കൊന്നതെന്നും ഒന്നും ആരോടും പറയരുതെന്നും ആനി അവനോടു അപേക്ഷിക്കുന്നു. കൈയിൽ ചുറ്റി വച്ചിരുന്ന വയറും പോക്കറ്റിലേക്കിട്ട് ബേബി പുഴക്കരയിലേക്കു നിർമലയെ കാണാൻ ചെല്ലുന്നു. അവിടെ വച്ച് ബാലനെ ബേബി കൊല്ലിച്ചതാണെന്ന് തനിക്കറിയാമെന്നും എല്ലാം പോലീസിൽ പറയുമെന്നും നിർമ്മല പറയുന്നു. വയറുമെടുത്തു നിർമ്മലയുടെ പിറകെ പോയ ബേബിയെ വെട്ടുകത്തി കാട്ടി പ്രതിരോധിച്ചു അവൾ രക്ഷപ്പെടുന്നു.
രാഘവന്റെ വീട്ടിന്റെ വരാന്തയിൽ വന്നു കിടന്ന ബേബിയെ രാഘവൻ താൻ വാങ്ങിയ തുണിത്തരങ്ങൾ കാണിക്കുന്നു. ബേബിയോട് താൻ നിർമ്മലയെ കല്യാണം കഴിക്കാൻ പോകുന്ന വിവരം അറിയിക്കുന്നു. ബേബിയുമായി നിർമ്മലയ്ക്കുണ്ടായിരുന്ന ബന്ധം ഒന്നും അറിയാത്ത രാഘവൻ സന്തോഷത്തോടെ വിവാഹത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവനെക്കൊല്ലാനായി ബേബി വയർ കയ്യിലെടുത്തെങ്കിലും പെട്ടെന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു.