മനോജ് ആലപ്പുഴ

Manoj Alappuzha
Manoj Alappuzha
Date of Birth: 
Friday, 15 August, 1969
Date of Death: 
Thursday, 1 December, 2011

ചേപ്പുങ്കേരി ശ്രീധരൻപിള്ളയുടെയും രാജമ്മയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ തയ്യൽ ജോലി ചെയ്യുന്നതിനിടെ വസ്ത്രാലങ്കാരകനായ വേലായുധൻ കീഴില്ലത്തെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു. സുന്ദരിക്കാക്ക എന്ന സിനിമയിലൂടെയാണ് മനോജ് തുടക്കം കുറിച്ചിട്ടുണ്ട്. തുടർന്ന് നിരവധി സിനിമകളിൽ വസ്ത്രാലങ്കാര സഹായിയായി പ്രവർത്തിച്ചു. 

1995 -ൽ ആലഞ്ചേരി തമ്പ്രാക്കൾ എന്ന ചിത്രത്തിലൂടെ മനോജ് ആലപ്പുഴ ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായി. തുടർന്ന് മുപ്പത്തിയഞ്ചോളം ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്ത അദ്ദേഹത്തിന് 2003 -ൽ സി ഐ ഡി മൂസ, 2009 -ൽ ട്വന്റി 20 എന്ന ചലച്ചിത്രങ്ങളിലെ വസ്ത്രാലങ്കാരത്തിന് മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.

മനോജ് ആലപ്പുഴയുടെ ഭാര്യ ലക്ഷ്മി. അമ്മു, അനു എന്നിവരാണ് മക്കൾ.