സ്നേഹസാഗരം
തമിഴ്നാട്ടിൽ പച്ചക്കറി ബിസിനസ് നടത്തിവരുന്ന മലയാളിയായ കഥാനായകൻ ഒരു ക്രിസ്മസ് അവധിക്കാലത്ത് തന്റെ ഭാര്യയെയും കുട്ടികളെയും അങ്ങോട്ടേക്ക് തന്നോടൊപ്പം കൊണ്ടുപോവുന്നതും അവർ അവിടെ ചെലവഴിക്കുന്ന ദിവസങ്ങളിലെ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Actors & Characters
| Actors | Character |
|---|---|
ജോസുകുട്ടി | |
തെരേസ | |
കാവേരി | |
മുത്തു | |
രാമയ്യൻ | |
ജാനകി | |
തിരുമേനി | |
മാമ്മൻ | |
തങ്കച്ചൻ | |
അമ്മച്ചി | |
ചെല്ലപ്പൻ | |
പഴനിയപ്പ കൗണ്ടർ | |
സജിമോൻ | |
മേരിക്കുട്ടി | |
പപ്പിനി | |
അയൽവാസി ഇത്ത | |
ബിജിമോൾ | |
സ്വാമി | |
തൊപ്പി വില്ലനക്കാരൻ |
Main Crew
കഥ സംഗ്രഹം
ഉപജീവനത്തിനായി 20 വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ പഴനിയിലേക്ക് വണ്ടികയറി അവിടെ ചെറിയ രീതിയിൽ പച്ചക്കറി ബിസിനസ് തുടങ്ങുകയും നിലവിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കച്ചവടം നടത്തിവരുകയും ചെയ്യുന്ന ആളാണ് ജോണിക്കുട്ടി (മുരളി). അമ്മയും (ഫിലോമിന) ഭാര്യ ട്രീസയും ( ഉർവശി) രണ്ടു കുട്ടികളും അടങ്ങുന്ന അയാളുടെ കുടുംബം നാട്ടിലാണുള്ളത്.
ഇടയ്ക്ക് വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്ന ജോണിക്കുട്ടിക്ക് ഭാര്യയെയും കുട്ടികളെയും കുറച്ചുകാലമെങ്കിലും തന്നോടൊപ്പം പഴനിക്ക് കൊണ്ടുവന്ന് കൂടെ നിർത്താൻ ആഗ്രഹമുണ്ടെന്നുണ്ടെങ്കിലും അയാളുടെ അമ്മയാണ് അതിന് തടസ്സമായി നിൽക്കുന്നത്. ഒടുക്കം, ഒരു ക്രിസ്മസ് അവധിക്കാലത്ത് അമ്മയെ തന്ത്രപൂർവ്വം തന്റെ പെങ്ങളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു ജോണിക്കുട്ടി ഭാര്യയോടും കുട്ടികളോടും ഒപ്പം പഴനിയിലേക്ക് പോവുന്നു.
അവിടെ ജോണിക്കുട്ടി താമസിക്കുന്ന വീടിന്റെ തൊട്ട് അയൽപക്കത്താണ് കുതിരവണ്ടിക്കാരനായ രാമയ്യനും (ഇന്നസെന്റ്) കുടുംബവും താമസിക്കുന്നത്. അയാളും ആദ്യഭാര്യയായ ജാനകിയും(കെ.പി.എ.സി. ലളിത) രണ്ടാം ഭാര്യയായ പപ്പിനിയും(രാഗിണി) ആദ്യ ഭാര്യയിലെ മകളായ കാവേരി(സുനിത)യുമടങ്ങുന്നതാണ് അവരുടെ കുടുംബം. പഴനിയിലെത്തുന്ന ട്രീസയെ സംബന്ധിച്ചിടത്തോളം അയൽവാസികളുടെ ജീവിതരീതികളും സമ്പ്രദായങ്ങളും എല്ലാം തികച്ചും അപരിചിതവും വിചിത്രവുമായിരുന്നു. ജോണിക്കുട്ടിയുടെ വീട്ടിൽ സ്വന്തം വീടിനേക്കാളുപരി സ്വാതന്ത്ര്യമുള്ള കാവേരി വളരെ പെട്ടെന്ന് ട്രീസയുമായും കുട്ടികളുമായും അടുക്കുന്നു. താൻ ഇവിടെയുള്ളപ്പോൾ തനിക്ക് എല്ലാ സഹായവും ചെയ്തു തരുന്നതും വീട്ടിലെ ജോലികൾ ഒട്ടുമുക്കാലും ചെയ്യുന്നതും കാവേരി ആയിരുന്നുവെന്ന് ജോണിക്കുട്ടി ട്രീസയോട് പറയുന്നു. സഹായത്തിന് ഒരു പെൺകുട്ടി ഇവിടെയുണ്ട് എന്ന് പറഞ്ഞപ്പോൾ, അതിനു മറുപടിയായി, ഇത്രയും മുതിർന്ന ഒരു പെൺകുട്ടി ആയിരിക്കുമെന്ന് താൻ കരുതിയിരുന്നില്ല ട്രീസ ജോണിയോട് പാതി കളിയായും പാതി കാര്യമായും പറയുന്നു.
അനാഥനും ജോണിയുടെ പച്ചക്കറിക്കടയിലെ സഹായിയുമായ മുത്തുവും (മനോജ് കെ ജയൻ) കാവേരിയും തമ്മിൽ പ്രണയത്തിലാണ്. നിലവിൽ അവർ തമ്മിലുള്ള അടുപ്പം മറ്റാർക്കും അറിയില്ലെങ്കിലും തൈപ്പൊങ്കൽ കഴിഞ്ഞാൽ വിവരം രാമയ്യനോട് പറഞ്ഞ് കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ മുത്തു തീരുമാനിച്ചിരിക്കുകയാണ്. രാമയ്യൻ മദ്യപിച്ചിട്ടു വരുന്ന ദിവസങ്ങളിൽ ഭാര്യമാരെയും മകളെയും ഉപദ്രവിക്കാറുള്ളതാണ്. ആ ദിവസങ്ങളിൽ കാവേരി ജോണിക്കുട്ടിയുടെ വീട്ടിലാണ് രാത്രി ചെലവഴിക്കാറുള്ളത്. അവധിക്കാലത്തിന്റെ ആദ്യ ദിവസങ്ങളിൽ കാവേരിയും ജോണിക്കുട്ടിയുടെ കുടുംബത്തോടൊപ്പം അവരുടെ ഉല്ലാസങ്ങളിലും വിനോദയാത്രകളിലും പങ്കുചേരുകയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുമായി വലിയൊരു അടുപ്പം ഉണ്ടാക്കുകയും ചെയ്യുന്നു.
രാമയ്യൻ ഓടിക്കുന്ന കുതിരവണ്ടിയുടെ ഉടമയും സ്ഥലത്തെ ജന്മിയുമായ പഴനിയപ്പ കൗണ്ടർക്ക് (ജനകരാജ്) കാവേരിയുടെ മേൽ ഒരു കണ്ണുണ്ട്. അതുകൊണ്ടുതന്നെ തന്നെ ശിങ്കിടിയായ ചെല്ലപ്പനെക്കൊണ്ട് (ബോബി കൊട്ടാരക്കര) അവളെ വിവാഹം കഴിപ്പിക്കാൻ അയാൾ പദ്ധതിയിടുന്നു. കൗണ്ടർ ഈ വിവാഹാലോചന രാമയ്യനെ അറിയിക്കുന്നു, അയാൾ അത് വീട്ടിൽ അവതരിപ്പിക്കുന്നു. എന്നാൽ കാവേരി തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല എന്ന് തീർത്തു പറയുന്നു. നിർബന്ധമായി അവളെ അനുസരിപ്പിക്കാൻ ശ്രമിച്ച രാമയ്യനെ ജോണിക്കുട്ടി എതിർക്കുന്നു.
തന്റെ പദ്ധതി നടപ്പിലാകാത്തതിൻ്റെ ദേഷ്യത്തിൽ രാമയ്യൻ ഓടിച്ചു കൊണ്ടിരുന്ന കുതിരവണ്ടി പഴനിയപ്പ കൗണ്ടർ ബലമായി പിടിച്ചു കൊണ്ടു പോകുന്നു. ഇതറിഞ്ഞ മുത്തു കൗണ്ടറുടെ ബംഗ്ലാവിൽ ചെന്ന് അയാളെയും ചെല്ലപ്പനെയും ഭീഷണിപ്പെടുത്തുകയും വണ്ടി രാമയ്യന് തിരികെക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. മുത്തുവിന്റെ ഭീഷണിക്ക് മുന്നിൽ ഭയന്നുപോകുന്ന കൗണ്ടർ കുതിരവണ്ടി രാമയ്യനെത്തന്നെ തിരിച്ചേൽപ്പിക്കുന്നു.
ജാനകിയോടും കാവേരിയോടും വിരോധം പുലർത്തുന്ന രാമയ്യന്റെ രണ്ടാം ഭാര്യയായ പപ്പിനി, ട്രീസയോട് അടുപ്പം ഭാവിച്ച് കൂടുകയും, ജോണിക്കുട്ടിയും കാവേരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവളിൽ തെറ്റുദ്ധാരണ ജനിപ്പിക്കുന്ന രീതിയിൽ പലപ്പോഴായി ചില പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു. കാവേരിക്ക് മുത്തു വാങ്ങി നൽകിയ കൊലുസുകൾ ജോണിക്കുട്ടി അവൾക്ക് സമ്മാനിച്ചതാണെന്ന് തെറ്റിദ്ധരിക്കുന്ന ട്രീസ കാവേരിയോട് ഈ അവധിക്കാലം കഴിയുംവരെ താനും മക്കളും അവിടെ ഉണ്ടാവുമെന്നും ആ സമയത്ത് കാവേരിക്ക് എപ്പോൾ വേണമെങ്കിലും തങ്ങളുടെ വീട്ടിൽ വരാമെന്നും പിന്നീട് കുട്ടികളും താനും പോയശേഷം ജോണിക്കുട്ടി തനിച്ചുള്ള സമയത്ത് ആ വീട്ടിലേക്ക് ചെല്ലരുതെന്നും ആവശ്യപ്പെടുന്നു. അപ്രതീക്ഷിതമായി ട്രീസയിൽ നിന്ന് കേട്ട ആ വാക്കുകൾ കാവേരിയിൽ വലിയ ഞെട്ടലുളവാക്കുകയും അതിനെത്തുടർന്ന് അവൾ ജോണിയുടെ കുടുംബത്തോട് അകലം പാലിക്കുകയും ചെയ്യുന്നു. ജോണിക്കുട്ടിയോടും ട്രീസ പലപ്പോഴായി കുത്തുവാക്കുകൾ പറയുകയും അർത്ഥം വച്ച് സംസാരിക്കുകയും ചെയ്യുന്നു. ട്രീസയുടെ പെരുമാറ്റത്തിലും പ്രവൃത്തികളിലും വന്ന മാറ്റത്തിൽ ആശയക്കുഴപ്പത്തിലാവുന്ന ജോണിക്കുട്ടി അവളോട് കാര്യം ആരായുന്നു. അതിനു മറുപടിയായി അയാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ട്രീസ ഒരു ഘട്ടത്തിൽ അയാളും കാവേരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്പരാമർശിക്കുന്നു. അതുകേട്ട് കുപിതനാകുന്ന ജോണിക്കുട്ടി ട്രീസയെ പ്രഹരിക്കുകയും തുടർന്ന് വീടുവിട്ടു പോകുകയും ചെയ്യുന്നു. ആ രാത്രി മുഴുവൻ സുഹൃത്തായ നമ്പൂതിരി (ഒടുവിൽ ഉണ്ണികൃഷ്ണൻ) യോടൊപ്പം മദ്യപിക്കുന്ന ജോണിക്കുട്ടി അടുത്തദിവസം വീട്ടിലേക്ക് മടങ്ങുന്നു. പോകുന്നവഴി മുത്തുവും കാവേരിയും രഹസ്യമായി സല്ലപിക്കുന്നത് അയാൾ കാണാനിടയാവുന്നു. അവർ തമ്മിലുള്ള പ്രണയം മനസ്സിലാക്കുന്ന അയാൾ അവരെ ഒരുമിപ്പിക്കാൻ മുൻകയ്യെടുക്കുന്നതിനും അതുവഴി ട്രീസയുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും തീരുമാനിക്കുന്നു. കാവേരിയോട് ഉടനെ ട്രീസയുടെ അടുത്തേക്ക് ചെല്ലാനും, താനും മുത്തുവും രാമയ്യനെയും കൂട്ടി അങ്ങോട്ടേക്ക് എത്താമെന്നും വിവാഹനിശ്ചയം ഇന്നുതന്നെ അവിടെവച്ച് നടത്താമെന്നും ജോണിക്കുട്ടി പറയുന്നു.
Audio & Recording
| ശബ്ദം നല്കിയവർ | Dubbed for |
|---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
തങ്കനിലാ പട്ടുടുത്തുകാംബോജി |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര |
| 2 |
പീലിക്കണ്ണെഴുതിഹരികാംബോജി |
കൈതപ്രം | ജോൺസൺ | ജി വേണുഗോപാൽ, കെ എസ് ചിത്ര, സംഘവും |
| 3 |
അകലത്തകലത്തൊരു |
കൈതപ്രം | ജോൺസൺ | എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
| 4 |
തേരോട്ടം |
കൈതപ്രം | ജോൺസൺ | എം ജി ശ്രീകുമാർ, മിൻമിനി, സംഘവും |


