അകലത്തകലത്തൊരു

അകലത്തകലത്തൊരു മുത്തുവിമാനം നോക്കെത്താദൂരെക്കാണാം
അരികത്തരികത്തൊരു സ്വര്‍ഗ്ഗവിമാനം കൈയ്യെത്താ ദൂരെക്കാണാം
ദൂരത്തൊരു മാമലയില്‍ കാണാമൊരു കൊട്ടാരം
തൂമഞ്ഞില്‍ നീരാടും വെള്ളാരം കൊട്ടാരം
ആകാശപ്പല്ലക്കിന്മേല്‍ എത്തിക്കേറി കൊട്ടാരത്തില്‍ ചെന്നാല്‍പ്പിന്നെ
ആടമ്മാനം ആലോലമാടാം (അകലത്തകലത്തൊരു)

കൊട്ടാരമുറ്റത്തു കളിച്ചുറങ്ങാനങ്ങൂഞ്ഞാലക്കാറ്റുണ്ട്
പമ്പരം തിരിക്കാന്‍ അമ്പിളിമാമന്റെ കുഞ്ഞുങ്ങളുണ്ട്
മൂവന്തി പൂന്തോട്ടത്തിലൊരിത്തിരി മുന്തിരിവിളവുണ്ട്
കോടമഴയുണ്ട്
കട്ടിപ്പൊന്നിൻ‌ കുട്ടിക്കിണ്ണം തൊട്ടാലെത്തും ദൂരത്തുണ്ട്
മാനത്തെ തമ്പ്രാന്റെ കൂടാരക്കൊട്ടാരത്തില്‍ കതിരവനുണ്ടേ (അകലത്തകലത്തൊരു)

മന്ദാരത്തോണിയിൽ‌ ഒഴുകിയിറങ്ങാന്‍ തടാകമുണ്ടല്ലോ
ആക്കരെയീക്കരെ ഇരുട്ടുകരയിൽ‌ ചാമരമുണ്ടല്ലോ
കുളിരഞ്ചും കൊട്ടാരത്തിൻ‌ പൂമുറ്റത്തൊരു മണ്‍കൂട്ടിൽ‌
സ്വർണ്ണമുയലുണ്ട്
തുമ്പിക്കൈയ്യൻ‌ പോക്കിരിയുണ്ട് മുക്കുടിമുണ്ടൻ‌ താറാവുണ്ട്
മാനത്തെ തമ്പ്രാട്ടി ചൊല്ലുമ്പം ചീറിപ്പായും കുതിരകളുണ്ടേ (അകലത്തകലത്തൊരു)