തേരോട്ടം

തേരോട്ടം ശരവണതേരോട്ടം
മുരുകനു തൈപ്പൂയത്തിനു കൈലാസത്തിൽ കരകാട്ടം
കോലാട്ടം ആനന്ദതീയാട്ടം ആണ്ടവനു മൂലോകങ്ങൾ
പോരിൽ നീണ്ട കൊണ്ടാട്ടം
പൊൻ പളനി ആണ്ടവനേ വേലാ വേൽമുരുകാ
കോലമയിൽ വാഹനനേ ഹരോ ഹര ഹര
(തേരോട്ടം ശരവണതേരോട്ടം ...)

മലമകൾ നന്ദനനേ ഗജമുഖസോദരനേ (2)
നേരുന്നു തിരുവടിയിൽ പാലഭിഷേകം
മലമകൾ നന്ദനനേ ഗജമുഖസോദരനേ
നേരുന്നു തിരുവടിയിൽ പാലഭിഷേകം
പന്തീരടി പൂജയുമായ് കർപ്പൂരാഴി പൊൻ മലയിൽ (2)
മുത്തുക്കുമരാ നിൻമുഖങ്ങൾ കണ്ടു തൊഴുന്നേൻ
കാവടിയും ശൂലവുമായ് നാദസ്വര മേളത്തൊടെ കണ്ടു തൊഴുന്നേൻ
(തേരോട്ടം ശരവണതേരോട്ടം ...)

വള്ളിത്തിരുമണമാടും ദേവസേനാപതിയേ (2)
അറുപടൈ വീടെഴുന്ന വേലായുധനേ
വള്ളിത്തിരുമണമാടും ദേവസേനാപതിയേ
അറുപടൈ വീടെഴുന്ന വേലായുധനേ
ശരവണപ്പൊയ്കയിലും ശെന്തിൽ നാഥൻ കോവിലിലും (2)
ജ്ഞാനപ്പഴമേ നിന്നെത്തേടി ഞാൻ വരുന്നു
ഗുരുഗുഹനേ വടിവീരാ തിരുവരമടിയനുമരുളണമേ
(തേരോട്ടം ശരവണതേരോട്ടം ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Therottam