ശ്രീദേവി ആർ കൃഷ്ണ
കോഴിക്കോട് സ്വദേശിനി, 1985 സെപ്റ്റംബർ 27ന് രാധാകൃഷ്ണൻ, രാജലക്ഷ്മി എന്നിവരുടെ മകളായി ജനിച്ചു. BEMGHSS കോഴിക്കോട്, മർസൂക് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശ്രീദേവി ഗവണ്മെന്റ് വിമൻസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ആറ് വയസു മുതൽ തന്നെ സംഗീതം പഠിച്ച് തുടങ്ങി. ഉച്ചക്കാവിൽ ശിവൻ, ജാനകി അമ്മാൾ,പാറശാല പൊന്നമ്മാൾ, മാവേലിക്കര പി സുബ്രമണ്യം എന്നിവരാണ് ശ്രീദേവിയുടെ സംഗീത ഗുരുക്കന്മാർ.
ഗായികയാണെങ്കിലും ഡബ്ബിംഗിലൂടെയാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. നീലത്താമരയിൽ നായികയായി അഭിനയിച്ച അർച്ചന കവിയുടെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിനു ശ്രീദേവി കൊടുത്ത ശബ്ദം ഏറെ ശ്രദ്ധേയമായിരുന്നു. നീലത്താമരക്ക് ശേഷം, പാലേരിമാണിക്യം എന്ന് തുടർന്ന് ഏകദേശം 35 ഓളം സിനിമകൾക്ക് നായികാ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. സിനിമയുടെ പിന്നണിഗാനരംഗത്ത് പ്രവർത്തിച്ചിട്ടില്ല എങ്കിലും ഗായിക എന്ന നിലയിൽ, പ്രശസ്ത ഗാനരചയിതാവായ റഫീക് അഹമ്മദിന്റെ സറ്റോരി എന്ന യൂട്യൂബ് ചാനലിൽ "പറയുവാനാവാതെ" എന്ന പാട്ട് ശ്രീദേവിയുടേതായി പുറത്തിറങ്ങിയിരുന്നു.
2009ലെ സൂര്യ ടിവിയൂടെ ബെസ്റ്റ് ഫീമെയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് ശ്രീദേവി കരസ്ഥമാക്കി.
ഹരികൃഷ്ണനാണ് ഭർത്താവ്. മീനാക്ഷി ഹരികൃഷ്ണൻ, മാളവിക ഹരികൃഷ്ണൻ എന്നീ മക്കളും ഭർത്താവുമൊത്ത് ശ്രീദേവി തൃപ്പൂണിത്തറയിൽ താമസിക്കുന്നു.
വിലാസം : Sreyas, crra 72,Thrippunithra, ernakulam 682301
ശ്രീദേവിയുടെ ഇമെയിൽ വിലാസമിവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ