മീര നന്ദൻ

Meera nandan
Date of Birth: 
Mon, 26/11/1990
മീര നന്ദകുമാർ

കൊച്ചിയിലെ നന്ദകുമാർ-മായ ദമ്പതികളുടെ മകളായി 1990ൽ ജനനം. കൊച്ചി, എളമക്കര ഭവൻസ് വിദ്യാമന്ദിറിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം, എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് ലിറ്ററേച്ചറിൽ ബിരുദം. 

സിനിമയിൽ വരുന്നതിനു മുൻപ് നടൻ മോഹൻലാലിന്റെ “ടേസ്റ്റ് ബഡ്സ്” ഉല്പന്നത്തിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചു. ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോ “ഐഡിയ സ്റ്റാർ സിങ്ങർ”-ലേക്ക് മത്സരാർത്ഥിയായി തിരഞ്ഞെടുത്തുവെങ്കിലും പ്രോഗ്രാം അവതരിപ്പിക്കുന്ന ആങ്കർ ആയാണു മീരക്ക് അവസരം ലഭിച്ചത്.

2008ൽ  ലാൽജോസ് സംവിധാനം ചെയ്ത “മുല്ല” എന്ന സിനിമയിലൂടെ മീര നന്ദൻ നായികയായി. “മുല്ല” സിനിമയിലെ അഭിനയത്തിനു ആ വർഷത്തെ നല്ല നവാഗത നായികക്കുള്ള സൌത്ത് ഫിലിം ഫെയർ അവാർഡും ഏഷ്യാനെറ്റ് അവാർഡും കരസ്ഥമാക്കി.

അർജ്ജുൻ നന്ദകുമാർ സഹോദരനാണ്.