മഴയായ് ഓർമ്മകൾ
മഴയായ് ഓര്‍മ്മകള്‍ വിലോലം പെയ്തുവോ
ദൂരേ..നോവിന് മുരളിക മൂളിയോ..
നനവോലും നറുമിഴിവാതില
മറുപാതി ചാരിയോ..
നിലാവോ മാഞ്ഞുവോ..
( മഴയായ്)
ഈറന്‍ തെന്നലിന് ഈണം പുല്കവേ..
രാവിന് രാഗമൊഴുകി....
മിഴികളില്‍ മോഹവഴികളിൽ
തരളമാരെയോ തേടി..
തിരി നീര്‍ത്തി..സ്വയം..
(മഴയായ്)
കാലം കോര്ക്കുമീ കണ്ണിര്‍മുത്തുകള്‍..
കാറ്റിന് തൂവല്‍ തഴുകി..
കനവുകള്‍ നേര്‍ത്ത വിരലിനാല്‍
ഹൃദയവീണകള്‍ മീട്ടി..
ശ്രുതിചേര്‍ന്നു..സ്വരം..
(മഴയായ്)