കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ

കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ
കുനുകുനെ വിരിയണ നേരത്ത് (2)
കാതോട് കഥയോതുമോ നീ
കണ്ണോട് കനവോതുമോ
മഴവിൽ പൂത്താലം തിരിയുഴിയുംന്നേരം
മനസ്സിന്നാകാശം തെളിയുന്നീ നേരം
ഇളവെയിലാടകളാലെ ഒരു തളിരുടൽ മൂടിയതാരാണ്‌
ഇടവഴി പാടിപ്പായും കാണാകാറ്റോ  

കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ
കുനുകുനെ വിരിയണ നേരത്ത് (2)
കാതോട് കഥയോതുമോ നീ
കണ്ണോട് കനവോതുമോ

നറുമഴ പെയ്യും നെഞ്ചിലാകെ
നനുനനെ ഇളകും വെണ്ണിലാവേ
നിറയൂ നിനവിനു കാവലായി
ചാരുതേ ..
പാതിമെയ്യുമായി കൂട്ടുചേർന്നൊരെൻ
പ്രാണവേണുവിൽ ഈണമായി നീ ഇനിയും
പതിയേ മധുരം നിറയേ പകരാമോ

കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ
കുനുകുനെ വിരിയണ നേരത്ത്
കാതോട് കഥയോതുമോ നീ
കണ്ണോട് കനവോതുമോ

5M1YWnr0C3I