നെറ്റിയിൽ ചന്ദനക്കുറിയിട്ട്

നെറ്റിയിൽ ചന്ദനക്കുറിയിട്ട്
 വാൽക്കൺ മുനകളിൽ മഷിയിട്ട് 
 തുമ്പപ്പൂ കയ്യിൽ കരിവളയിട്ട്
 കാലിൽ കിലുങ്ങുന്ന കൊലുസിട്ട്
 ഹൃദയം നിറയും പ്രണയമോ താൻ
 രാജകുമാരനെ തേടി ഞാൻ വന്നു 

 ആയിരം മേഘങ്ങൾ ഞൊറിയിട്ട രാവിൽ 
 പൗർണമി ചന്ദ്രനായി
 ആയിരം മോഹങ്ങൾ തളിരിട്ടുവെന്നിൽ 
 നീയെൻ ജീവനായി

 നാദമിതുണരുന്നനുരാഗമയം 
 പ്രേമമതിൽ പുണരും ഭാവവുമായി 
 ആദ്യാനുരാഗത്തിൻ നാണവുമായ് 
 മൗനാനുവാദങ്ങൾ തേടാതെ ഞാൻ 
 നിന്നെ.. തഴുകീടും..
 നിന്നെ തഴുകീടും നീല നിലാവിലലിഞ്ഞിടുമാനിമിഷം 
വാചാലം..

ആയിരം നാദങ്ങൾ ഒന്നിച്ചുണരുമ്പോൾ
 നീയെൻ സ്വരമായി
 ആദ്യമായി രാഗങ്ങൾ എങ്ങും നിറയുമ്പോൾ 
 നീയെൻ ഗാനമായി
 ചാരുത നിറമെഴുമൊരു 
 വാർമുകിലായ്
 ഭാവന തളിരിടുമതിൽ മോഹവുമായ്
 പ്രേമാർദ്ര നയനങ്ങളിൽ മുഴുവൻ 
 ചുംബിച്ചുണർത്താൻ അധരങ്ങളിൽ
 സ്നേഹം ലയമായ് 
 സ്നേഹം ലയമായ് 
 നിന്നിലലിഞ്ഞൊരു മോഹ വിപഞ്ചികയായ്  ആമോദം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nettiyil Chandanakuriyittu