ഇഷ തൽ‌വാർ

Isha Talwar

നടി-മോഡൽ . സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രി. മുംബൈയിൽ ജനിച്ചു വളർന്ന ഇഷ മുംബയ് സെന്റ് സേവ്യേർസ് കോളേജിൽ നിന്ന് 2008ൽ ബിരുദവും തുടർന്ന് മുംബയിലെ തന്നെ ഡാൻസ് കമ്പനിയായ “ടെറൻസ് ലൂയിസിൽ” കണ്ടെമ്പററി ഡാൻസ് പരിശീലനവും തുടർന്ന് ജോലിയും ചെയ്തിരുന്നു. കുടുംബത്തിൽ അഭിനയം പുതുമ അല്ലാത്ത ഇഷ രണ്ട് വർഷക്കാലം മോഡലിംഗിനും ശേഷം സിനിമയിൽ നല്ലൊരു തുടക്കത്തിനു വേണ്ടി കാത്തിരുന്നതിനു ശേഷമാണ് അഭിനയപ്രാധാന്യമുള്ളൊരു വേഷം തിരഞ്ഞെടുത്ത് മലയാളത്തിലെത്തുന്നത്. രണ്ട് മാസത്തെ വോയിസ് ടെക്നിക്കുകളും മലയാള ഭാഷാ പരിശീനത്തിനും ശേഷമാണ് വിനീത് ശ്രീനിവാസന്റെ “തട്ടത്തിൻ മറയത്തിലെ” നായികയായ “ഉമ്മച്ചിക്കുട്ടി” എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.