ഹരിശ്രീ അശോകൻ

Harisree Ashokan
Date of Birth: 
തിങ്കൾ, 6 April, 1964
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 1
സംഭാഷണം: 1

1964 ഏപ്രിലിൽ കൊച്ചിയിൽ ജനിച്ചു. കുഞ്ഞപ്പനും ജാനകിയുമായിരുന്നു മാതാപിതാക്കൾ. പ്രാഥമിക വിദ്യാഭ്യാസം എറണാകുളം എം‌.എ‌.എച്ച്‌.എസിൽ നിന്ന് പൂർത്തിയാക്കി. പഠിക്കുന്ന കാലത്തുതന്നെ മിമിക്രിയോട് താത്പര്യമുണ്ടായിരുന്ന അശോകൻ പത്താംക്ലാസ് കഴിഞ്ഞതിനുശേഷം കൊച്ചിൻ കലാവേദിയിൽ ചേർന്നു. എറണാകുളം എ.ഐ.എച്ച്.എസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന യുവജനോത്സവത്തില്‍ മോണോ ആക്ടിന് അശോകന്‍ സമ്മാനം നേടിയിട്ടുണ്ട്. അതിനുശേഷം എറണാകുളത്ത് നിന്ന് ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. 1984-ൽ കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി. ലൈൻമാനായി ജോലി ചെയ്യുമ്പോളാണ് അദ്ദേഹം കലാഭവനിൽ ചേരുന്നത്. ആറ് വർഷങ്ങൾ അശോകൻ കലാഭവൻ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. പിന്നീട് ഹരിശ്രീയിലേക്ക് മാറുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തെ 'ഹരിശ്രീ അശോകൻ' എന്ന് വിളിക്കാൻ തുടങ്ങി. മിമിക്രി കൂടാതെ അദ്ദേഹം ഒരു അമച്വർ തിയ്യേറ്റർ ആർട്ടിസ്റ്റ് കൂടിയായിരുന്നു. 

പപ്പൻ പ്രിയപ്പെട്ട പപ്പൻറാംജി റാവ് സ്പീക്കിംഗ്എന്നീ എന്നീ സിനിമകളിലൂടെയായിരുന്നു തുടക്കം. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. തമാശ വേഷങ്ങളായിരുന്നു. എല്ലാം. പാർവ്വതീ പരിണയം എന്ന സിനിമയിലെ പിച്ചക്കാരന്റെ വേഷമാണ് ഹരിശ്രീ അശോകനെ സിനിമാസ്വാദകരുടെ പ്രിയപ്പെട്ടവനാക്കിയത്. ഈ പറക്കും തളിക -യിൽ എലിയെ പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന, പഞ്ചാബി ഹൗസ് -ൽ നായക കഥാപാത്രത്തിന് പാര വെയ്‌ക്കുവാന്‍ നോക്കി എല്ലാ ജോലിയും ചെയ്യേണ്ടി വരുന്ന, നാടൻ പെണ്ണും നാട്ടുപ്രമാണിയും  എന്ന സിനിമയിൽ താടി വടിക്കുന്നത് പല കാരണങ്ങള്‍ മൂലം മാറ്റിവച്ച, മലയാളത്തിന്‍റെ ഒരേയൊരു അശോകന്‍ പ്രേക്ഷക മനം കവരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഹരിശ്രീ അശോകന്‍ മലയാളിയ്‌ക്ക് ഒരിക്കലും മടുപ്പില്ലാത്ത ഹാസ്യം വിളമ്പുന്ന താരമാണ്. നാട്ടിന്‍ പുറത്ത് ആല്‍ത്തറയില്‍ ചമ്രം പടിഞ്ഞിരുന്ന് തമാശ തട്ടി വിടുന്ന ഒരു ഗ്രാമീണന്‍റെ പ്രതിച്‌ഛായയാണ് ഹരിശ്രീ അശോകന്. ജഗതിയെ പോലുള്ള ഹാസ്യ പ്രതിഭകള്‍ കത്തി നില്‍ക്കുന്ന മലയാള സിനിമയില്‍ അശോകനും ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തു. സംഭാഷണത്തിൽ  അദ്ദേഹത്തിന് സ്വന്തമായ ഒരു ശൈലിയുണ്ട്. ഏതു താരത്തിന്‍റെ കൂടെ അഭിനയിച്ചാലും അശോകന്‍റെ പ്രകടനത്തിന്‍റെ ശ്രീ മങ്ങാറില്ല . എന്നാല്‍, ദിലീപിന്‍റെ കൂടെ അഭിനയിക്കുമ്പോള്‍ അശോകന്‍ കൂടുതല്‍ തിളങ്ങാറുണ്ട്. മിമിക്രി രംഗത്ത് പയറ്റി തെളിഞ്ഞതിനാലാകാം ഇവര്‍ മികച്ച അഭിനയ രസതന്ത്രം കാഴ്ചവയ്ക്കുന്നത്. പറക്കും തളിക, മീശമാധവന്‍, സി.ഐ.ഡി മൂസ... തുടങ്ങിയ ചിത്രങ്ങളിലെ ഇവരുടെ പ്രകടനങ്ങള്‍ ഓര്‍മ്മയിലും ചിരി ഉണര്‍ത്തും. സിനിമയില്‍ വന്ന കാലത്ത് ഒരു ടി.വി. പരമ്പരയില്‍ അവഗണിക്കപ്പെട്ട മകന്‍റെ കണ്ണീരണിഞ്ഞ റോള്‍ അവിസ്മരണീയമാക്കി അശോകന്‍ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. 250- ഓളം സിനിമകളിൽ ഹരിശ്രീ അശോകൻ അഭിനയിച്ചിട്ടുണ്ട്. 2019-ൽ ഹരിശ്രീ അശോകൻ ഒരു സിനിമ സംവിധാനം ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന സിനിമയുടെ സംഭാഷണം എഴുതിയതും അദ്ദേഹം തന്നെയായിരുന്നു.

ഹരിശ്രീ അശോകന്റെ ഭാര്യ പ്രീത. രണ്ടു മക്കളാണ് അവർക്കുള്ളത്. അർജ്ജുൻ, ശ്രീക്കുട്ടി. അർജ്ജുൻ സിനിമാതാരമാണ്.

ഫേസ്ബുക്ക് പ്രൊഫൈൽ