കാഴ്ച
ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് പവൻ എന്ന കുട്ടി കേരളത്തിലേക്കെത്തിപ്പെടുകയും മാധവനെന്ന സാധാരണക്കാരൻ അവനെ മകനെപ്പോലെ വളർത്തുകയും ചെയ്യുന്നു. അവരുടെ സ്നേഹവും, ഒരു പ്രത്യേക സാഹചര്യത്തിൽ അവനെ പിരിയേണ്ടി വരുമെന്നായപ്പോൾ അതൊഴിവാക്കാൻ മാധവൻ നടത്തുന്ന ശ്രമങ്ങളുമാണ് 'കാഴ്ച'.
Actors & Characters
Actors | Character |
---|---|
മാധവൻ | |
ലക്ഷ്മി | |
പവൻ/കൊച്ചുണ്ടാപ്രി | |
അമ്പിളി | |
ജോയ് | |
ഫാ കുര്യാക്കോസ് | |
സുരേഷ് കീഴ്മടം | |
വാസുവേട്ടൻ | |
എ എസ് ഐ | |
മാധവന്റെ അച്ഛൻ | |
മാധവന്റെ അമ്മ | |
വക്കീൽ | |
ചന്ദ്രമണി ടീച്ചർ | |
വൃദ്ധന്റെ മകൾ | |
വൃദ്ധൻ | |
ഭിക്ഷക്കാരൻ | |
കൊച്ചേട്ടൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രം | 2 004 | |
ബ്ലെസ്സി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നവാഗത സംവിധായകന് | 2 004 |
മമ്മൂട്ടി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 2 004 |
സനുഷ സന്തോഷ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 2 004 |
മാസ്റ്റർ യശ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 2 004 |
കഥ സംഗ്രഹം
ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട പവൻ എന്ന കുട്ടി ഒരു ഭിക്ഷാടന സംഘത്തിലകപ്പെട്ട് കേരളത്തിലേക്കെത്തുന്നു. അവിടെ നിന്നും ഓടി രക്ഷപ്പെട്ട അവനെ മാധവൻ എന്ന ഗ്രാമീണൻ കാണാനിടയാകുന്നു. കടുത്ത സിനിമാ പ്രേമി ആയിരുന്ന അയാൾ തന്റെ പ്രൊജക്ടറിലൂടെ നാട്ടിൻപുറത്തെ ആളുകൾക്കായി സിനിമ പ്രദർശിപ്പിച്ചാണ് ജീവിച്ചു പോന്നിരുന്നത്. അലഞ്ഞു തിരിയുന്ന ആ കൊച്ചു കുട്ടിയോട് ദയ തോന്നിയ മാധവൻ അവനെ കൂടെ കൂട്ടുകയും വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു. അയാളും ഭാര്യ ലക്ഷ്മിയും സ്വന്തം മകനെപ്പോലെ അവനെ പരിപാലിച്ചു.സ്കൂൾ കുട്ടിയായ മകളും അവനെ അതിയായി സ്നേഹിച്ചു. ഭാഷയുടെ അതിരുകൾക്കപ്പുറത്ത് അവർ പരസ്പരം സ്നേഹം കൈമാറി.
അങ്ങനെയിരിക്കെ ഒരു വ്യാജ പരാതിയിന്മേൽ മാധവനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഉടനെ തന്നെ അയാളെ വിട്ടയക്കുന്നുണ്ടെങ്കിലും കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയാണുണ്ടായത്. അവനെ വീണ്ടെടുക്കാനുള്ള മാധവന്റെ ശ്രമങ്ങൾ നിയമപരമായ തടസങ്ങൾ മൂലം പരാജയപ്പെടുന്നു. ഒടുവിൽ കുട്ടിയെ അവന്റെ സ്വദേശമായ ഗുജറാത്തിലേക്ക് അയക്കാൻ തീരുമാനമാവുകയും മാധവൻ പവനുമായി ഗുജറാത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|