കുഞ്ഞേ നിനക്കുവേണ്ടി (f)
കുഞ്ഞേ നിനക്കുവേണ്ടി എങ്ങോ കാത്തുനിൽപ്പൂ
കുഞ്ഞേ നിനക്കുവേണ്ടി എങ്ങോ കാത്തുനിൽപ്പൂ
ഉരുകുന്ന സ്‌നേഹമോടെ മിഴിതോർന്ന മോഹം പോലെ
നീയെന്നു വരുമെന്നോർത്തുകൊണ്ട് ദൂരെ.. ദൂരെയൊരമ്മ
(കുഞ്ഞേ നിനക്കുവേണ്ടി)
യാത്രയാക്കാൻ നിന്റെ കൂടെ
പിൻനിലാവായി ഞാൻ വരും..
പിൻനിലാവായി ഞാൻ വരും
നിന്റെ വഴിയിൽ പൂവിരിക്കാൻ..
തെന്നൽപോലെ ഞാൻ വരും
തെന്നൽപോലെ ഞാൻ വരും
ഇനി നീയൊരിക്കൽ തിരികെ വരാനായി
നോമ്പുനോൽക്കുന്നു.. ഞാൻ
എന്നുണ്ണീ പൊന്നുണ്ണീ.. ഇനി പോയ്‌വരൂ
(കുഞ്ഞേ നിനക്കുവേണ്ടി)
പോയ്‌വരൂ നീ പോയ്‌വരൂ നീ
തിരികെയെത്താൻ പോയ്‌വരൂ
തിരികെയെത്താൻ പോയ്‌വരൂ..
ലോകമെല്ലാം കീഴടങ്ങും
സ്‌നേഹമായ് നീ പോയ്‌വരൂ..
സ്‌നേഹമായ് നീ പോയ്‌വരൂ..
ഇനിയീ മനസിൻ ഇടനാഴികളിൽ..
മാഞ്ഞുപോവില്ല നീ
എന്നുണ്ണീ പൊന്നുണ്ണീ.. ഇനി പോയ്‌വരൂ
(കുഞ്ഞേ നിനക്കുവേണ്ടി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kunje ninakvendi