നിക്കി ഗൽറാനി
1992 ജനുവരി 3 ന് മനോഹർ ഗൽറാണിയുടെയും രേഷ്മ ഗൽറാണിയുടെയും മകളായി ബാംഗ്ലൂരിൽ സിന്ധി കുടുംബത്തിൽ ജനിച്ചു. നിക്കിയുടെ വിദ്യാഭ്യാസം ബാംഗ്ലൂർ Bishop Cotton Girls School - ലായിരുന്നു. തുടർന്ന് ബാംഗ്ലൂർ Bishop Cotton Women's Christian College ൽ നിന്നും ബിരുദം നേടി. അതിനുശേഷം ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിച്ചു. വിദ്യാഭ്യാസത്തിനുശേഷം നിക്കി മോഡലിംഗ് രംഗത്തേയ്ക്ക് ചുവടുവെച്ചു. മോഡലിംഗ് നിക്കി ഗൽറാണിയ്ക്ക് സിനിമയിലേയ്ക്കൂള്ള അവസരം തുറന്നുകൊടുത്തു.
2013- ൽ തമിഴ് ചിത്രമായ പയ്യയുടെ കന്നട റീമെയ്ക്കായ അജിത്ത് -ൽ നായികയായിക്കൊണ്ടാണ് നിക്കി ഗൽറാണി അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനേതുടർന്ന് ആ വർഷം തന്നെ Yagavarayinum Naa Kaakka എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 2014 ൽ 1983 എന്ന സിനിമയിലൂടെ നിക്കി മലയാളത്തിലും അരങ്ങേറി. തുടർന്ന് വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു II ക്ലാസ്സ് യാത്ര എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. മലയാളം,കന്നഡ,തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നിക്കി ഗൽറാണി അഭിനയിച്ചിട്ടുണ്ട്. നിക്കിയുടെ ചേച്ചി സഞ്ജന ഗൽറാണി കന്നഡ ചലച്ചിത്രതാരമാണ്.