അൻവർ ഷെരിഫ്

Anwar

മലയാള ചലച്ചിത്ര നടൻ.  ഗുരുവായൂർ സ്വദേശിയാണ് അൻവർ ഷെറീഫ്. പ്രീഡിഗ്രി കഴിഞ്ഞ് സിനിമാമോഹവുമായി നടന്ന അൻവർ ആദ്യകാലത്ത് ചില അമച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. മോഡലിംഗിലാണ് അൻവർ ശ്രദ്ധിയ്ക്കപ്പെട്ടത്. നിരവധി പരസ്യ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് ആൽബം സോംങ്ങുകളിൽ അഭിനയിക്കാൻ തുടങ്ങി. ആൽബങ്ങളിലൂടെ അൻവർ പ്രശസ്തനായി. വിനീത് ശ്രീനിവാസന്റെ തിങ്കളാഴ്ച എന്ന ആൽബത്തിലെ അൻവർ അഭിനയിച്ച പാട്ട് സൂപ്പർ ഹിറ്റായത് അൻവറിന്റെ അഭിനയ മോഹത്തെ സഹായിച്ചു. തുടർന്ന് അൻവർ സീരിയലിൽ അഭിനയിക്കാൻ തുടങ്ങി. അൻവറിന്റെ ആദ്യ സിനിമ ജയറാം നായകനായ ഭാര്യ അത്ര പോര ആയിരുന്നു. തുടർന്ന് നിവിൻപോളി നായകനായ ഒരു വടക്കൻ സെൽഫി എന്നചിത്രത്തിൽ അഭിനയിച്ചു. വടക്കൻസെൽഫിയിലെ അൻവറിന്റെ "കോഴി മനാഫ്" എന്ന കഥാപാത്രം പ്രേക്ഷക പ്രീതിനേടി. തുടർന്ന് സലാലാ മൊബൈൽസ് എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലഭിനയിച്ചു. അൻവറിന് വളരെ അഭിനന്ദനം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അത്. തമിഴിലിൽ എസ് ജെ സൂര്യ നായകനായ ഇസൈ എന്ന ചിത്രത്തിൽ അൻവർ വില്ലനായി അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിൽ അൻവർ അഭിനയിച്ചു വരുന്നു.

ലൗമി മജീദാണ് അൻവറിന്റെ ഭാര്യ. മകൻ മുഹമ്മദ് ആദിൽ.