ഒറ്റത്തൂവൽ പക്ഷീ

ഒറ്റത്തൂവൽ പക്ഷീ നിന്റെ ചുണ്ടത്തായ് 
ഉപ്പിലിട്ട പച്ചനെല്ലിക്ക
ഉച്ചവെയിൽ കണ്ണുപൊത്തി കളിക്കുന്ന നേരത്ത് 
തട്ടത്തിൻ മേൽ അപ്പൂപ്പൻ താടി
കുപ്പിവള തണ്ടു പോലെ നിന്റെ പൊട്ടിച്ചിരി ഞാൻ 
കുറ്റി പെൻസിൽ കൊണ്ടു വരയ്ക്കാം
അഴകോലും കൊലുസിട്ട ഒരു പാവക്കുട്ടി...

പട്ടം പോലെ ജന്മം പൊട്ടിപ്പോയ നാളിൽ 
എത്തി നിന്റെ മുന്നിൽ ഞാനൊരൊറ്റക്കമ്പി പോലെ 
എന്നും നിന്റെ മൗനം പണ്ടേ ഞാനറിഞ്ഞു 
തമ്മിൽ തമ്മിൽ മിണ്ടതെന്തേ ഉള്ളിൽ പൂത്തു നിന്നൂ...
നിന്നോടു ഞാൻ കലപില കഥ പാടി 
കാണാ ദൂരെ ഒരു കിളി ഏറ്റുപാടി 
എള്ളോളം പെണ്ണല്ലേ... 
കളിയൂഞ്ഞാൽ കനവോളം ഒരു നാടൻ പെണ്ണ് 
ആ...

മിന്നാമിന്നിയല്ലേ തെന്നി തെന്നി മായും 
നിന്നോടിഷ്ടമേറെ തോന്നി മഞ്ഞിൽ പൂത്ത മുല്ലേ...
പൊന്നിൻ നൂല് കെട്ടി നിന്നിൽ ചേർന്നു നിൽക്കാൻ
എന്നും വന്നു ചോദിക്കുന്നു ശൗവ്വാൽ മാസലാവ് 
നിന്നെ തേടി കരിയിലയിടവഴി 
റാന്തൽ വീശി വരുമൊരു ചന്തിരന് 
എന്തെല്ലാം നൽകും നീ.... 
ഒരു കാണാമറയത്തെ ചെറു മായാസ്വർഗ്ഗം...

ഒറ്റത്തൂവൽ പക്ഷീ നിന്റെ ചുണ്ടത്തായ് 
ഉപ്പിലിട്ട പച്ചനെല്ലിക്ക...
ഉച്ചവെയിൽ കണ്ണുപൊത്തി കളിക്കുന്ന നേരത്ത് 
തട്ടത്തിൻ മേൽ അപ്പൂപ്പൻ താടി
കുപ്പിവള തണ്ടു പോലെ നിന്റെ പൊട്ടിച്ചിരി ഞാൻ 
കുറ്റി പെൻസിൽ കൊണ്ടു വരയ്ക്കാം
അഴകോലും കൊലുസിട്ട ഒരു പാവക്കുട്ടി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ottathooval Pakshee

Additional Info

Year: 
2015

അനുബന്ധവർത്തമാനം