മേഘമണി കുടയുടെ താഴെ
മേഘമണി കുടയുടെ താഴെ
ഉലകമിത് പണിതവനാരോ
കാണുകിൽ പറയാം അവനു സലാം
ചങ്കീന്നൊരിമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം
മേഘമണി കുടയുടെ താഴെ
ഉലകമിത് പണിതവനാരോ
കാണുകിൽ പറയാം അവനു സലാം
ചങ്കീന്നൊരിമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം
ചാണ്‍ വയറു നിറയ്ക്കാൻ വേണ്ടി ചാവാൻ പോണ ചങ്ങായീ...
വാ കീറിയ മൂപ്പരു തന്നെ ഉണ്ണാൻ വകയും തന്നോളും...
ചാണ്‍ വയറു നിറയ്ക്കാൻ വേണ്ടി ചാവാൻ പോണ ചങ്ങായീ...
വാ കീറിയ മൂപ്പരു തന്നെ ഉണ്ണാൻ വകയും തന്നോളും...
ഹാർമോണിയ പെട്ടിയും നീട്ടി ഒരു സിനിമാ പാട്ടും മൂളി
പതിവായി മാളികയിൽ നാം രാപ്പകൽ കൂടുമുഷാറായി...
മാനാഞ്ചിറ മൈതാനം പോൽ മനസ്സാവേ
ഇങ്ങക്ക് നിമ്മടെ ഇമ്മണി വലിയ സലാം...
മാനാഞ്ചിറ മൈതാനം പോൽ മനസ്സാവേ
ഇങ്ങക്ക് നിമ്മടെ ഇമ്മണി വലിയ സലാം...
ഈ ഭൂമിയിലെന്തിനുമേതിനും അതിരു കുറിച്ചവനാണല്ലോ
മാളോരുടെ ക്നാവിനു മാത്രം സർവ്വേകല്ലവനിട്ടില്ലാ...
ഈ ഭൂമിയിലെന്തിനുമേതിനും അതിരു കുറിച്ചവനാണല്ലോ
മാളോരുടെ ക്നാവിനു മാത്രം സർവ്വേകല്ലവനിട്ടില്ലാ...
അതുകൊണ്ടെല്ലാർക്കും ഉള്ളിൽ കൊട്ടാരം പണിയാനായി
പണമില്ലാ പാവത്താനും പാതിരനേരം രാജാവായ്...
ഏയ്... മിഠായിതെരുവിൽ കിട്ടാ മധുരം പോൽ
ചങ്ങാത്തം തന്നവനിമ്മിണി വലിയ സലാം...
മിഠായിതെരുവിൽ കിട്ടാ മധുരം പോൽ
ചങ്ങാത്തം തന്നവനിമ്മിണി വലിയ സലാം...
മേഘമണി കുടയുടെ താഴെ
ഉലകമിത് പണിതവനാരോ
കാണുകിൽ പറയാം അവനു സലാം
ചങ്കീന്നൊരിമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം...
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം...