മാനാണിവളുടെ കരിമിഴിമുനകളിൽ

ഹുദാ... ഹഫീസ്... ഹുദാ... ഹഫീസ്...
ഇഹലോക നിയന്താവേ കരുണ കൃപാവരമരുളണേ..
അഹതാം പൊരുളിൻ പരിലാളന നീയബലയീ ചേർത്തിടണേ....

മാനാണിവളുടെ കരിമിഴിമുനകളിൽ വീണോടുന്നൊരു കുളിരരുവി
തേനാണിവളുടെ ചൊടികളിൽ കരളിലെ കാണാക്കിളിയുടെ മധുമൊഴി 
കൂടെ... കുറുകാൻ വരൂ...
കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ...
താളം വന്നേ മിഴികളിലൊരോളം വന്നേ
നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... 
താളം വന്നേ മിഴികളിലൊരോളം വന്നേ
നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... 

നി നി സ സ സ സ നി നി രി രി രി രി  
നി നി സ സ സ സ നി നി രി രി രി രി
നി നി സ സ നി നി രി രി
നി നി സ സ നി നി രി രി
നി നി സ നി നി രി നി നി സ നി നി രി
നി ധ പ മ പ സ നി ധ പ മ ഗ രി സ 
പ സ നി ധ പ മ ഗ രി സ
ഗ രി നി മ ഗ ഗ പ മ മ ധ പ പ നി ധ ധ സ നി 
രി രി ഗ ഗ സ സ രി രി നി നി സ ധ 
പ സ നി ധ പ സ നി ധ പ മ ഗ രി സ

മയിൽ‌പ്പീലി വിരി വിരിയ്ക്കുന്നു ചിലർ മദം കൊള്ളുമുടൽ ഒന്നിനി ചായാൻ 
സുവർക്കത്തിൽ ഒളി പടർത്തുന്നൊരിവൾ ചിരിമ്പോളുലകാകെ നിലാവായ് 
ഇരിക്കുമ്പൊഴും നടക്കുമ്പൊഴും മലർ കന്നിയുടെ ചിന്തിതമെന്തോ 
വലത്തോട്ടവൾ തിരിഞ്ഞെങ്കിലോ ഇടം കണ്ണതാ മാരനു നേരെ 
പൂമണി മുഖമിത് മൂടിയ പെണ്ണേ പൂതിയിതെന്തെടി കരളിൽ...
കൂടെ... കുറുകാൻ വരൂ...
കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ...
താളം വന്നേ മിഴികളിലൊരോളം വന്നേ
നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... 

ഓ.. തുടുത്താകെ വിരൽ കടിക്കുന്നൊരിവൾ പുലർക്കാല പനിനീരല പോലെ
തിരശ്ശീല ഞൊറിയിടക്കൊന്നിളകി ഇളം തെന്നലിലെ പരിമളമൊഴുകി 
ഒരുക്കുന്നുവോ മനചില്ലയിൽ നിനക്കായ് ഒരാൾ കുറുമുഴി വീട് 
നിറയ്ക്കുന്നുവോ മനസ്സാകുമാ മലർക്കുമ്പിളിൽ ചീരണി മധുരം 
ഏറിയ രാവുകൾ തേടിയ കനവുകൾ ചാറിടുമൊരു പെരുമഴയായ് 
കൂടെ... കുറുകാൻ വരൂ...
കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ...
താളം വന്നേ മിഴികളിലൊരോളം വന്നേ
നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... 
താളം വന്നേ മിഴികളിലൊരോളം വന്നേ
നാണം വന്നേ ജയെ ഒരുചിരി  നാളം വന്നേ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mananivalude Karimizhimunakalil

Additional Info

Year: 
2015

അനുബന്ധവർത്തമാനം