ചാലിയാർ രഘു
Chaliyar Reghu
മലയാള ചലച്ചിത്ര നടൻ, തിരക്കഥാകൃത്ത്. 1984 ൽ കോഴിക്കോട് കടലുണ്ടി പഞ്ചായത്തിൽ ഗോപിനാഥന്റെയും ആനന്ദവല്ലിയുടെയും മകനായി ജനിച്ചു. സി എം എച്ച് എസ് മണ്ണൂരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫറോക്ക് കോ-ഓപ്പറേറ്റീവ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം കുറച്ചുകാലം ഖലാസികളുടെ കൂടെ ജോലിചെയ്തു. ശിവാനന്ദ യോഗാധ്യാപക കോഴ്സും ആയുർവേദ മർമ്മ ചികിത്സയും പഠിച്ചു. തുടർന്ന് ഗോവ, മാലിദ്വീപ് എന്നിവിടങ്ങളിൽ യോഗ പരിശീലകനും ആയുർവേദ തെറാപ്പിസ്റ്റുമായി ജോലിചെയ്തു. മാലിദ്വീപിലെ ജോലി ഉപേക്ഷിച്ചാണ് ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. കെ എൽ 10 പത്ത്, ക്യപ്റ്റൻ, രാജമ്മ @ യാഹു കോം, കമ്മാര സംഭവം, തുടങ്ങിയ സിനിമകളിൽ ആഭിനയിച്ചു. കല്ലായി എം എഫം, മേരേ പ്യാരേ ദേശ് വാസിയോം, എന്നീ സിനിമകളിലെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.