സോറോ
ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ ഒരു സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെ കുറിച്ച് പുതു തലമുറയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ് സോറോ എന്ന ചിത്രം.
മഞ്ജു സുരേഷ് ഫിലിംസിൻ്റെ ബാനറിൽ സുരേഷ് സോപാനം നിർമ്മിച്ച് സംവിധാനം ചെയ്യുന്ന സോറോ ഒരു രാത്രിയിൽ നടക്കുന്ന സംഭവ ബഹുലമായ കഥയാണ് പറയുന്നത്.
നിരവധി മലയാള സിനിമകളിൽ വേഷമിട്ട തലൈവാസൽ വിജയ് തമിഴൻ മുരുകനായി ശ്രദ്ധേയമായ വേഷത്തിലെത്തുമ്പോൾ കോയ എന്ന കഥാപാത്രമായി സുനിൽ സുഗതയും റിസോട്ട് മുതലാളിയായി മാമുക്കോയയും രാധിക എന്ന ഉയർന്ന പോലീസ് ഉദ്ദ്യോഗസ്ഥയായി പുതുമുഖ താരം വമിക സുരേഷും ഉദ്യോഗസ്ഥനായി സിബി മാത്യുവും എത്തുന്നു.
നിരവധി നാടകപ്രവർത്തകരും പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രത്തിൻ്റെ കഥ ചാലിയാർ രഘുവിൻ്റേതാണ്.ക്യാമറ വിപിൻ ശോഭനന്ദ്, എഡിറ്റർ സലീഷ് ലാൽ, ഗാനങ്ങൾ രൂപശ്രീ, സംഗീതം, ബിജിഎം സാജൻ കെ റാം, ആലാപനം ദേവിക സന്തോഷ്, കല അനൂപ് ചന്ദ്രൻ ,മേക്കപ്പ് പ്രബീഷ് കോഴിക്കോട്, കോസ്റ്റ്യൂംസ് മുരുകൻസ്, സംഘട്ടനം ബ്രൂസിലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷജിത്ത് തിക്കോടി.