അനുശ്രീ

Anusree

മലയാളചലച്ചിത്രതാരം. 1990 ഒക്ടോബർ 24ന് കൊല്ലം ജില്ലയിലെ കമുകുംചേരിയിൽ ജനിച്ചു. അച്ഛൻ വാട്ടർ അതോറിറ്റിയിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളൈ, അമ്മ ശോഭന. ലാൽജോസ് ജഡ്ജ് ആയിരുന്ന സൂര്യ ടി വിയിലെ അഭിനയപ്രതിഭകളെ തിരഞ്ഞെടുക്കുന്ന ഒരു റിയാലിറ്റിഷോയിൽ വിജയിയായതാണ് അനുശ്രീയുടെ സിനിമാ പ്രവേശനത്തിന് വഴിയൊരുക്കിയത്. 2012ൽ ലാൽജോസ് സംവിധാനം ചെയ്ത "ഡയമണ്ട്നെക്ലസ്" എന്ന സിനിമയിൽ നായികയായിട്ടായിരുന്നു അനുശ്രീയുടെ സിനിമാഭിനയത്തിന്റെ തുടക്കം. തുടർന്ന് മഹേഷിന്റെ പ്രതികാരം,ഒപ്പം, ഇതിഹാസ..എന്നീ വലിയവിജയമായ നിരവധിചിത്രങ്ങളിൽ അനുശ്രീ നായികയായി. മുപ്പതിലധികം സിനിമകളിൽ അഭിനയച്ച അനുശ്രീ ഇപ്പോഴും സിനിമകളിൽ സജീവമാണ്.