മഹേഷിന്റെ പ്രതികാരം
ഇടുക്കിയിലെ ഒരു ചെറുപട്ടണത്തിൽ ഫോട്ടോ സ്റ്റുഡിയോ നടത്തുന്നയാളാണ് മഹേഷ് ഭാവന. വയസ്സായ അച്ഛൻ മാത്രമാണ് അയാൾക്കൊപ്പം വീട്ടിലുള്ളത്. ഒരു ദിവസം അപ്രതീക്ഷിതമായി അയാൾ ഒരു അടിപിടിയിലേർപ്പെടുകയും, അതിൽ തോറ്റ് നാട്ടുകാർക്ക് മുന്നിൽ അപമാനിതനാകുകയും ചെയ്യുന്നു. അതിന് പ്രതികാരം ചെയ്യാതെ ഇനി ചെരിപ്പിടില്ല എന്നയാൾ ശപഥം ചെയ്യുന്നു. ശപഥം പൂർത്തീകരിക്കാനുള്ള ഒരുക്കത്തിനിടയിൽ അയാളുടെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു
ആഷിക് അബു നിർമ്മിച്ച് ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് 'മഹേഷിന്റെ പ്രതികാരം'. ശ്യാം പുഷ്കരന്റെതാണ് കഥ. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിക് അബുവാണ് ചിത്രം നിർമ്മിക്കുന്നത്.
Actors & Characters
Actors | Character |
---|---|
മഹേഷ് | |
ക്രിസ്പിൻ | |
സൗമ്യ | |
എൽദോ - അമേരിക്കൻ അച്ചായൻ | |
കുഞ്ഞുമോൻ - സൗമ്യേടെ അപ്പൻ | |
ജിംസി | |
ബേബിച്ചായൻ | |
ബേബിച്ചന്റെ സഹോദരി | |
ജിംസൺ | |
ചാച്ചൻ | |
ജിംസിയുടെ അമ്മച്ചി | |
സോണിയ | |
സൈക്കിൾ യാത്രക്കാരൻ | |
സൈജു | |
ടോമിച്ചായൻ | |
ബേബിച്ചന്റെ അളിയൻ | |
വിജിലേഷ് | |
ഓട്ടോക്കാരൻ | |
സാറ | |
കുങ്ഫു മാസ്റ്റർ സജിത്ത് | |
ജിംസന്റെ കൂട്ടുകാരൻ | |
പോലീസ് | |
മരണവീട്ടിൽ കുരിശു വയ്ക്കാൻ വരുന്നയാൾ | |
ലോട്ടറി സുനി | |
ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് സർ | |
സൗമ്യയുടെ അമ്മ | |
ബിനോയി | |
മെംബർ താഹിർ | |
കുര്യൻ | |
ഗാനരംഗത്തിൽ വരുന്ന കുട്ടി | |
മെംബർ താഹിറിന്റെ ഭാര്യ | |
ബേബിയുടെ മകൻ | |
സജുവിന്റെ കൂട്ടുകാരിലൊരാൾ | |
ബേബിച്ചേട്ടന്റെ ഭാര്യ | |
പള്ളീലച്ചൻ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ദിലീഷ് പോത്തൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രം | 2 016 |
ആഷിക് അബു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രം | 2 016 |
ശ്യാം പുഷ്കരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 2 016 |
ആഷിക് അബു | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച മലയാള ചലച്ചിത്രം | 2 017 |
ശ്യാം പുഷ്കരൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 2 017 |
കഥ സംഗ്രഹം
- നടൻ, അസോസിയേറ്റ് ഡയറക്റ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാനസംരംഭമാണ് മഹേഷിന്റ പ്രതികാരം'.
- ചിത്രത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്.
- ചിത്രത്തിന്റെ ചിത്രീകരണം നടന്ന ഇടുക്കി പ്രകാശ് സിറ്റി മേഖലയിലുള്ള നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
- ചിത്രത്തിന്റെ ഭാഗമായുള്ള ഫ്ലാഷ് മോബിനു വേണ്ടിയുള്ള ഗാനങ്ങൾ മിക്സ് ചെയ്തിരിക്കുന്നത് നടനും ഡി ജെയുമായ ശേഖർ മേനോനാണ്.
ഇടുക്കിയിലെ ഒരു ചെറുപട്ടണത്തിൽ ഫോട്ടോ സ്റ്റുഡിയോ നടത്തുന്നയാളാണ്. പഴയ കാലത്തെ ഫോട്ടോഗ്രാഫറായിരുന്ന വിൻസെൻ്റ് ഭാവനയാണ് മഹേഷിൻ്റെ അച്ഛൻ. മഹേഷിനൊപ്പം അച്ഛൻ മാത്രമാണ് വീട്ടിലുള്ളത്. സ്റ്റുഡിയോക്ക് തൊട്ടടുത്ത് ഫ്ലക്സ് പ്രിൻ്റിംഗ് കട നടത്തുന്ന ബേബിയും അവിടത്തെ ജോലിക്കാരൻ ക്രിസ്പിനുമാണ് മഹേഷിൻ്റെ സുഹൃത്തുക്കൾ. സ്കൂളിൽ ഒരുമിച്ച് പഠിച്ച സൗമ്യയുമായി മഹേഷ് പ്രണയത്തിലുമാണ്.
ഒരു ദിവസം കവലയിൽ വെച്ച് ഒരു ചെറുപ്പക്കാരനുമായി ബേബി വഴക്കിലേർപ്പെടുന്നു. അത് വലിയ അടിപിടിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. അടിപിടിക്ക് സമാധാനമുണ്ടാക്കാൻ എത്തുന്ന മഹേഷിനെ എതിർ സംഘത്തിലുള്ള ജിംസൺ മർദ്ദിക്കുന്നു. അപമാനിതനാകപ്പെട്ട മഹേഷ്, താനിത് പ്രതികാരം ചെയ്യുമെന്നും, അതിന് ശേഷം മാത്രമേ ഇനി ചെരിപ്പ് ധരിക്കൂ എന്നും പ്രഖ്യാപിക്കുന്നു.
ഇതിനിടെ സൗമ്യ, വീട്ടുകാരുടെ പ്രേരണ മൂലം മഹേഷിനെ വിട്ട് മറ്റൊരു വിവാഹത്തിന് തയ്യാറാകുന്നു. ഇത് മഹേഷിനെ കൂടുതൽ വിഷമത്തിലാക്കുന്നു. ജിംസണെ തിരിച്ചു തല്ലാനായി അയാളെ അന്വേഷിച്ചിറങ്ങുന്ന മഹേഷിന് പക്ഷേ, നിരാശപ്പെടേണ്ടി വരുന്നു. ജിംസൺ അപ്പോഴേക്കും ജോലിക്കായി ഗൾഫിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു.
ഇതിനിടെ ഒരു മാസികയുടെ മുഖചിത്രത്തിന് കൊടുക്കാനായി ഫോട്ടോ എടുക്കാൻ ജിംസി എന്നൊരു കോളേജ് വിദ്യാർത്ഥിനി സ്റ്റുഡിയോയിൽ എത്തുന്നു. മഹേഷ് എടുത്ത ഫോട്ടോ പക്ഷേ, ഒട്ടും നിലവാരമുള്ളതായിരുന്നില്ല. നിരാശപ്പെട്ട ജിംസി മഹേഷിന് ഇതിനെക്കുറിച്ച് ധാരണയില്ല എന്നൊരു അഭിപ്രായം പ്രകടിപ്പിക്കുന്നു. അതായാളെ ചിന്തിപ്പിക്കുന്നു. തൻ്റെ ഫോട്ടോഗ്രാഫി നിലവാരം മെച്ചപ്പെടുത്താൻ അച്ഛൻ്റെ സഹായം തേടുന്നു. അച്ഛൻ്റെ ശേഖരത്തിലെ ഫോട്ടോകൾ കണ്ട് പല കാര്യങ്ങളും അയാൾ മനസിലാക്കുന്നു. ജിംസി അറിയാതെ തന്നെ അവളുടെ ഫോട്ടോ എടുത്ത് ഒരു മാസികയിലേക്ക് മഹേഷ് തന്നെ അയച്ചുകൊടുക്കുന്നു. മാസികയിൽ ചിത്രം അച്ചടിച്ചു വരികയും ജിം സിക്ക് അതിഷ്ടമാകുകയും ചെയ്യുന്നു. പതുക്കെ അവർ അടുപ്പത്തിലാകുന്നു.
താൻ തല്ലാൻ നടക്കുന്ന ജിംസൻ്റെ സഹോദരിയാണ് ജിം സി എന്ന് മഹേഷ് മനസിലാക്കുന്നു. പക്ഷേ, അയാൾ ആ ബന്ധത്തിൽ നിന്ന് പിന്തിരിയുന്നില്ല. ഗൾഫിലേക്ക് പോയ ജിംസൻ അവിടെ ചില പ്രശ്നങ്ങളുണ്ടാക്കുകയും തത്ഫലമായി അയാളുടെ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയ ജിംസനെ തേടി മഹേഷ് എത്തുന്നു. മറ്റൊരു മൽപ്പിടുത്തത്തിന് കളം ഒരുങ്ങുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
കേരള തീയേറ്റർ ലിസ്റ്റ് | 164.63 KB |
മഹേഷിന്റെ പ്രതികാരം പരസ്യ നോട്ടീസ് 1 | 45.1 KB |
മഹേഷിന്റെ പ്രതികാരം പരസ്യ നോട്ടീസ് 2 | 43.97 KB |