സുജിത് ശങ്കർ
ആദ്യത്തെ കേരള മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ എംഎസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകന്, അന്തരിച്ച സിപിഎം നേതാവ് ഇ എം ശ്രീധരന്റെയും ഡോക്റ്റർ എം പി യമുനയുടെയും മകനാണ് സുജിത് ശങ്കര്‍. കാവാലം നാരായണ പണിക്കരുടെ സോപാനം നാടക കളരിയിൽ നിന്നും അഭിനയത്തിൽ പരിശീലനം നേടിയതിനുശേഷം സുജിത് ശങ്കർ ഡൽഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദമെടുത്തു.
രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സുജിത് ശങ്കർ ചലച്ചിത്രാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് മഹേഷിന്റെ പ്രതികാരം, എസ്ര, CIA, ഈട, മൂത്തോൻ എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. നേർക്കൊണ്ട പാർവൈ, മഹാ, ഭഗീര എന്നീ തമിഴ് സിനിമകളിലും സുജിത് ശങ്കർ അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചിരുന്നു.
സുജിത് ശങ്കറിന്റെ ഭാര്യ അഞ്ജു മോഹൻ ദാസ് ചലച്ചിത്ര പ്രവർത്തകയാണ്.