എസ്ര
ജൂതവിശ്വാസത്തെയും മിത്തുകളെയും ആധാരമാക്കിയാണ് ചിത്രം. രഞ്ജൻ മാത്യു - പ്രിയ എന്ന മിശ്രവിവാഹിതരായ ദമ്പതികൾ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറുന്നു. ഇന്റീരിയർ ഡിസൈൻ നന്നായി അറിയാവുന്ന പ്രിയ തന്റെ വീട് മോടിപിടിപ്പിക്കതിനു വേണ്ടി ആന്റിക്ക് വസ്തുക്കൾ വിൽക്കുന്ന ഒരു കടയിൽ നിന്ന് ഒരു പെട്ടി വാങ്ങുന്നു. അന്നു രാത്രി തന്നെ പ്രിയ ആ പെട്ടിക്കുള്ളിൽ എന്താണെന്നു തുറന്നു നോക്കുന്നു. പല വിചിത്രമായ കാഴ്ചകൾ ആ പെട്ടിക്കുള്ളിൽ കണ്ടതോടൊപ്പം രഞ്ജൻ - പ്രിയ ദമ്പതികളുടെ ജീവിതത്തിനെ തന്നെ മാറ്റിമറിച്ച ചില സംഭവങ്ങലും ദുരനുഭവങ്ങളുമാണ് ആണ് പിന്നെ ആ വീട്ടിൽ അരങ്ങേറിയത്.
പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയ്കൃഷ്ണന്‍ (ജയ് കെ) സംവിധാനം ചെയ്ത 'എസ്ര'. പ്രിയ ആനന്ദാണ് നായിക. ചിത്രത്തിൽ ടോവിനോ തോമസ്, ബാബു ആന്റണി, സുദേവ് നായർ തുടങ്ങിയവരും അഭിനയിക്കുന്നു