മനു വർഗ്ഗീസ്

Manu Varghese

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ 1990 ജൂൺ 20-ന് ജനിച്ചു. പാറക്കാലായിൽ വർഗീസ് ജോണിന്റെയും മേരിയുടെയും മകനായി ജനനം. കൊച്ചിൻ മീഡിയ സ്കൂളിൽ നിന്നും സൗണ്ട് എൻജിനീയറിംഗ് പാസായി. സംവിധായകൻ രാജീവ് രവിയുടെ മേൽനോട്ടത്തിലുള്ള കളക്ടീവ് സ്റ്റുഡിയോസിൽ സൗണ്ട് എൻജിനീയറായി കരിയർ ആരംഭിച്ചു.കമ്മട്ടിപ്പാടം എന്ന ചിത്രത്തിൻ്റെ അസിസ്റ്റൻ്റ് ഡബ്ബിംഗ് എൻജിനീയറായണ് തുടക്കം. "ഗപ്പി" യിലൂടെ സ്വതന്ത്ര ശബ്ദലേഖകനായി . തുടർന്ന് എസ്ര, അങ്കമാലി ഡയറീസ്, തരംഗം, കോട്ടയം, രണ്ടു പേർ, ഈട തുടങ്ങിയ ചിത്രങ്ങളുടെ ശബ്ദലേഖകനായി പ്രവർത്തിച്ചു."കിസ്മത്ത് " എന്ന ചിത്രത്തിൻ്റെ ഗാനലേഖകനായും പ്രവർത്തിച്ചിട്ടുണ്ട് .