അനീറ്റ അഗസ്റ്റിൻ
Anitta Augustine
പോലീസ് ഓഫീസറും നടനുമായ അഗസ്റ്റിന്റെയും ബിന്ദുവിന്റെയും മകളായി കണ്ണൂർ ജില്ലയിലെ ആലക്കോട് ജനിച്ചു. പ്ലസ്ടു വിദ്യാർത്ഥിനിയായിരിയ്ക്കുമ്പോളാണ് അനീറ്റ സിനിമാ സംവിധായികയാകുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രമേയമായ മൂരി എന്ന സിനിമയാണ് അനീറ്റ സംവിധാനം ചെയ്തത്. അതിനുശേഷം മിഡ്നൈറ്റ് എന്ന ചിത്രവും സംവിധാനം ചെയ്തു. അച്ഛൻ അഗസ്റ്റിനായിരുന്നു മൂരിയുടെ കഥയും തിരക്കഥയും എഴുതിയത്. ആറോളം ടെലിഫിലിമുകൾ അനീറ്റ സംവിധാനം ചെയ്തിട്ടുണ്ട്. പെയിൻ ഓഫ് ലൗ, ഡോക്റ്റർ എന്നിവ അവയിൽ ശ്രദ്ധേയമായവയാണ്.