ഈട

Released
Eeda
കഥാസന്ദർഭം: 

മൈസൂരിന്റെയും ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ പ്രണയകഥയാണ് ഈട. വടക്കേ മലബാറിലെ അടുത്തടുത്ത പ്രദേശങ്ങളിൽ ജനിച്ചുവളർന്നവരാണ് ആനന്ദും ഐശ്വര്യയും. ആനന്ദ് മൈസൂരിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി നോക്കുന്നു. ഐശ്വര്യ പഠിക്കയാണ്. യാദൃശ്ചികമായി  അവർ പ്രണയത്തിൽ ആകുന്നു. പിന്നീടുണ്ടാകുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 5 January, 2018

ചിത്രസംയോജകനായ ബി അജിത് കുമാർ രചനയും സംവിധാനവും ചെയ്യുന്ന "ഈട". കിസ്മത്ത്, c/o സൈറാഭാനു, പറവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷൈൻ നിഗം ആണ് ചിത്രത്തിലെ നായകൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിമിഷ സജയനാണ് നായിക. ഡെൽറ്റ സ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ ശർമിള രാജയാണ് ചിത്രത്തിന്റെ നിർമ്മാണം. സുരഭി ലക്ഷ്മി, അലൻസിയർ, പി ബാലചന്ദ്രൻ , സുജിത് ശങ്കർ, മണികണ്ഠൻ ആചാരി , തുടങ്ങിയവർ ഈട യിൽ അഭിനയിക്കുന്നു.

Eeda Official Trailer | Shane Nigam | Nimisha Sajayan | B Ajith Kumar | LJ Films