മാരിവിൽ

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും..
മൂവന്തി മുറ്റത്തെ ചായില്യ ചോരയിൽ
കതിരോൻ ഒടുങ്ങിയല്ലോ... (2)

ചന്ദ്രനുദിച്ചീലാ താരകൾ വന്നീലാ
മങ്ങൂഴം മറയണല്ലോ (2)
കൈത്തിരിനാളവും കാറ്റിലണയണ്
കൂരിരുളെങ്ങുമെങ്ങും..  (2)

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും..
മൂവന്തി മുറ്റത്തെ ചായില്യ ചോരയിൽ
കതിരോൻ ഒടുങ്ങിയല്ലോ...

അല്ലിൽ ആഴിത്തീയിൽ നീറും പോതിയല്ലീ
ഭൂമിപ്പെണ്ണ്..  (2)
കാവുകൾതോറും ഓർമ്മകൾ തോറ്റിയ
പെരുംകളിയാട്ടമൊഴിഞ്ഞു...
പാടികൾ തോറും മോഹങ്ങളാടിയ കുളിർമഴ
കോലമഴിഞ്ഞു .. മാനത്ത്
മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും..
മൂവന്തി മുറ്റത്തെ ചായില്യ ചോരയിൽ
കതിരോൻ ഒടുങ്ങിയല്ലോ...

ഇളംമുളം കൂട്ടംപോൽ തുണയറ്റോർ കേഴുമ്പോൾ
ചെകിടനോ ചൊവ്വറെ നീ.. (2)
ദൈവക്കരുവാവാൻ ഇനിയും പയറ്റണോ
അരുമക്കിടാങ്ങളെൻ ദൈവേ   (2)

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും..
മൂവന്തി മുറ്റത്തെ ചായില്യ ചോരയിൽ
കതിരോൻ ഒടുങ്ങിയല്ലോ... (2)

Marivil | Video Song | Eeda | Sithara Krishnakumar | Anvar Ali | Chandran Veyattumel