ഉടലിൻ

ഉടലിൻ അലകിൽ കിനിയും പ്രണയം
തീക്കനലിൻ ഉലയിൽ തെളിയും പ്രണയം
മഴയത്തുലയും ഇലയായ്‌ പ്രണയം...
കാറ്റിൽ കുതറും നാളം പ്രണയം
പ്രാണനായ് നിറഞ്ഞു നിൻ ശ്വാസം
ജീവനിൽ പടർന്നു ശോണമായ്...
മനസ്സിൻ മുറിപ്പാടിൽ നീ...
വിലോലമായ കൈത്തലോടലായ്...
പ്രണയമേ ...എന്നും നീ ...
സാന്ദ്രമായ്‌ ശ്വാസമായ്..ശോണമായ്...

പിളരില്ല വാളാൽ പ്രണയം..
എരിഞ്ഞുവീഴില്ല തീയിൽ പ്രണയം
ഒലിച്ചു പോകാപേമഴയിൽ പ്രണയം
ഉലഞ്ഞിടാ കൊടുങ്കാറ്റത്തും പ്രണയം
മൂർച്ച കൊണ്ടറിഞ്ഞു.. നിന്നാഴം
മൂർച്ഛയാൽ ശമി ച്ചു നിന്റെ തീയിൽ
മനസ്സിൻ മരച്ചോട്ടിൽ നീ...
അനന്തമാം തണൽത്തടങ്ങളായ് പ്രണയമേ
എന്നെന്നും ആഴമായ്..

Eeda Audio Jukebox | Shane Nigam | Nimisha Sajayan | B Ajithkumar