അജിത വി എം

Ajitha V M
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

1963 ജൂലൈ പത്തിന് കൃഷ്ണൻ നായരുടെയും സത്യഭാമയുടെയും മകളായി ജനിച്ചു. ബി ഇ എം ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പ്രൊവിഡൻസ് കോളേജ് കോഴിക്കോട് നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. നാടക രംഗത്ത് വരുന്നത് 1989 ൽ ആയിരുന്നു. അതിനുശേഷം ആണ് ഇത്രമാത്രം എന്ന സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് ഇങ്ങോട്ട് അങ്കിൾ, ഈട തുടങ്ങി കുറച്ചു സിനിമകളിൽ അഭിനയിച്ചു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ചതും അജിത ആയിരുന്നു. വീരം എന്ന ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും അജിത ഉണ്ടായിരുന്നു.

അജിതക്ക് രണ്ട് ആൺകുട്ടികൾ ആണ്. ഒരാൾ നോർവേയിൽ എഞ്ചിനീയർ ആണ്. ഇളയ മകൻ പ്ലസ് ടു വിദ്യാർത്ഥി.

വിലാസം  ; വി എം അജിത നമ്പ്യാർ , കൃഷ്ണ , ചൂലങ്ങോട് പരമ്പ, ഇന്നാഞ്ചേരി റോഡ്, പറമ്പിൽ (പി ഓ), പറമ്പിൽ ബസാർ, കോഴിക്കോട് -12 

ഈമെയിൽ   ഫേസ്ബുക്ക്