ജോൺ പി വർക്കി

John P Varkey
John P Varkey
Date of Death: 
തിങ്കൾ, 29 August, 2022
സംഗീതം നല്കിയ ഗാനങ്ങൾ: 8

സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചയിതാവുമായ  ജോണ്‍ പി വര്‍ക്കി തൃശൂർ മണ്ണുത്തി സ്വദേശിയാണ്. മണ്ണുത്തി മുല്ലക്കര ഡോൺ ബോസ്കോ സ്കൂൾ, സെന്റ് അലോഷ്യസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. കോളേജിൽ പഠിക്കുമ്പോൾത്തന്നെ വിവിധ സംഗീത ബാൻഡുകളിൽ ഗിത്താർ വായിച്ചിരുന്ന ജോൺ പാട്ടുകൾ എഴുതുകയും സ്വന്തമായി ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്ത് ശ്രദ്ധേയനായ ജോൺ അവിയലെന്ന അതിപ്രശസ്തമായ സംഗീത ബാന്റിന്റെ തുടക്കക്കാരൻ കൂടിയാണ്.

എംടിവി ചാനലിലെ ആദ്യ മലയാളി ബാൻഡായിരുന്നു ജിഗ്സോ പസിൽ. പിന്നീട് സ്ലോ പെഡൽസ് എന്ന ബാന്റിലും അംഗമായി. ഫ്രോസൺ, നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഉന്നം, ഒളിപോര്', ഈട, എന്നിവയാണ് ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയ പ്രധാന മലയാള ചിത്രങ്ങൾ.കമ്മട്ടിപ്പാടത്തിലെ പറ...പറ, ചിങ്ങമാസത്തിലെ എന്നീ  പാട്ടുകൾക്കാണ് ജോൺ സംഗീതം നൽകിയത്.

2007ല്‍ ഫ്രോസന്‍ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന്  മാഡ്രിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്‌ക്കാരം നേടിയിരുന്നു.

2022 ആഗസ്റ്റ് 29ന്  വീട്ടിൽ വച്ച് മരണമടയുമ്പോൾ ജോണിന് 52 വയസ്സായിരുന്നു

ഭാര്യ: ബേബിമാത്യു  മക്കള്‍: ജോബ്, ജോസഫ്.