ചിങ്ങമാസത്തിലെ
ചിങ്ങമാസത്തിലെ ചിങ്ങവെയിലിൽ
കൂട്ടരോടൊത്തു ഞാൻ കൂടെയിരിക്കെ
കൂട്ടുകൂടി ഞാങ്ങളൊത്തൊരുമിച്ച് ..
വള്ളംകളി കാണാൻ പോയിവരട്ടെ ...
പോയിവരട്ടെ ...ഞങ്ങള് മുത്തകുളത്ത്
വള്ളംകളി കണ്ട് ഞങ്ങൾ മടങ്ങിയെത്താം ..
അങ്ങു കിഴക്കേ മലയുടെ മേളിൽ
എത്തി നോക്കീടുന്ന സൂര്യപ്രഭയിൽ
കണ്ടു ഞാൻ നിന്നെയാ പൂമരച്ചോട്ടിൽ
പൂക്കൾ പെറുക്കി നീ മാല കോർത്തീടും
ഇന്നു നിന്റെ കഴുത്തിൽ ഞാൻ മാല ചാർത്തീടും
മലർ വള്ളിക്കുടിലിൽ ഞാൻ നിന്നെ ഉറക്കും
ഓടിത്തലയുടെ തുഞ്ചത്തിരുന്ന്
ഓളങ്ങളോടോത്ത് തുള്ളിക്കളിച്ച്
ഗ്രാമീണ സുന്ദരി നിന്നെയും കണ്ട്
മാവേലി മന്നന്റെ പാട്ടുകൾ പാടി
തുഴഞ്ഞു പോകാം നമുക്കീ പുഴയിലൂടെ
പുലരിതൻ പുതുവെട്ടം പരന്നിടട്ടെ ..
വാർമുടിക്കെട്ടവൾ മെല്ലെയഴിച്ച്
മാരിവില്ലിന്റെ നിറമൊന്നു കാട്ടി (2)
ചെഞ്ചുണ്ടു മെല്ലെ ചുവപ്പിച്ചു കാട്ടി
മാറിലേക്കൊന്നവളെത്തിച്ചു നോക്കി
അരയന്നം പോലെയവൾ നടന്നു മെല്ലെ
അരയന്നം പോലെയവൾ നടന്നു മെല്ലെ
ചെന്തെങ്ങിൻ പൂങ്കുല പൊട്ടിവിരിഞ്ഞ്
ചെന്താമരയിതൾ മെല്ലെ വിരിഞ്ഞ്
ചെമ്പകപ്പൂവിൻ സുഗന്ധം പരന്ന്
ആറ്റിലെ വെള്ളം കലങ്ങിത്തെളിഞ്ഞ്
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ ...
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ ..
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ ..
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ
കുതിച്ചു പാഞ്ഞു ഞങ്ങളാ പുഴയിലൂടെ ...