വെയിലായൊരു നാൾ

വെയിലായൊരു നാൾ മഴയുടെ വിരലിൽ  തഴുകുമൊരുന്മാദമാവാം
തിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാം
കടലാൽ ... ആയിരമാകുലരാവുകളായ്
വെറുതേ ... തീരാത്തൊരോർമ്മ തൻ തേങ്ങലായ്
വെയിലായൊരു നാൾ മഴയുടെ വിരലിൽ  തഴുകുമൊരുന്മാദമാവാം
തിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാം

പുലർവേളയിലെ…. ആ.. ആ……

പുലർവേളയിലെ ഹിമമായ് തനിയേ
പുലർവേളയിലെ ….
പുലർവേളയിലെ ഹിമമായ് തനിയേ
ഇതളില് വീണാർദ്രമായ് മായാം
പിറകെ മൂകനിശ്വാസങ്ങളായ് അലയാം
പിറകെ മൂകനിശ്വാസങ്ങളായ് അലയാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
veyilaayoru naal

Additional Info

Year: 
2012

അനുബന്ധവർത്തമാനം