പി എൻ ഗോപീകൃഷ്ണൻ
P N Gopikrishnan
കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി.കെ. നാരയണന്റെയും വി.എസ്. സരസ്വതിയുടെയും മകനായി 1968-ൽ ജനിച്ചു. ജി.എൽ.പി. സ്കൂൾ പാപ്പിനിവട്ടം, ഹൈസ്കൂൾ പനങ്ങാട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജ് തൃശൂർ, എസ്.എൻ. കോളേജ് നാട്ടിക എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യുന്നു.
ഒളിപ്പോര്, പാതിരാക്കാലം, സൈലൻസർ എന്നീ ഫീച്ചർ ഫിലിമുകളുടേയും, കലി, ജലത്തിൽ മത്സ്യം പോലെ എന്നീ ഡോക്യുമെന്ററികളുടേയും തിരക്കഥാകൃത്താണ്.
ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ വിവിധ അംഗീകാരങ്ങൾ ലഭിച്ചു. തൃശൂരിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകരിൽ ഒരാളാണ് ഗോപീകൃഷ്ണൻ.