സുധി കോപ
കൊച്ചി പള്ളുരുത്തി സ്വദേശി. കൊച്ചിയിലെ ക്രിയേറ്റീവ് എന്ന അമച്വർ തീയറ്റർ ഗ്രൂപ്പിലാണ് സുധി അഭിനയം തുടങ്ങുന്നത്. കൊച്ചി പള്ളുരുത്തി എന്ന സ്ഥലങ്ങളുടെ പേരു കൂടെച്ചേർത്താണ് സുധി കോപ എന്ന് പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. സിനിമാ ഒഡീഷനുകളിൽ പങ്കെടുത്ത പരിചയവും പരിശീലനവുമാണ് സുധിക്ക് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. സാഗർ ഏലിയാസ് ജാക്കി, മമ്മി & മീ എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമാ രംഗത്ത് തുടക്കമിടുന്നത്. സിനിമാ കമ്പനിയുടെ ഒഡീഷനെത്തിയ സുധിയെ നിർമ്മാതാവ് ഫരീദ് ഖാൻ ശ്രദ്ധിച്ചതാണ് തുടർന്ന് ആമേനിലും സുധിക്ക് ശ്രദ്ധേയമായൊരു വേഷത്തിന് കാരണമായത്. ആമേനിലെ വേഷം ശ്രദ്ധേയമായതിനേത്തുടർന്ന് അനിൽ രാധാകൃഷ്ണമേനോന്റെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരാ എന്നീ ചിത്രങ്ങളിലും നല്ല വേഷങ്ങൾ കിട്ടി.
നാടകത്തിലും ബാലൈകളിലുമൊക്കെ അഭിനയിച്ചിരുന്ന അച്ഛൻ ശിവശങ്കരപ്പിള്ള സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശാന്തകുമാരി. സുധിയുടെ ഭാര്യ വിനിത, മകൻ യയാതി.
അവലംബം : മാധ്യമം വാർത്ത , പ്രവാസിനി