ഷെയിൻ നിഗം
Shane Nigam
വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. നടന് അബിയുടെ മകന്. താന്തോന്നി, അന്‍വര്‍, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ഷെയ്ന് കിസ്മത്തിലെ നായകവേഷം ചെയ്തതോടെ കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണ്. തുടര്‍ന്ന് ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജുവാര്യര്‍ നായികയായ സൈരാബാനുവിലെ ജോഷ്വാ പീറ്റര്‍ എന്ന കഥാപാത്രം ഷെയ്ന്നിഗമിന്റെ താരമൂല്യം വര്‍ദ്ധിപ്പിച്ചു. തിയേറ്ററില്‍ വിജയക്കൊടി പാറിച്ച നടൻ സൗബിൻ സംവിധാനം ചെയ്ത പറവയിലൂടെ സ്വന്തമായൊരു ഇരിപ്പിടം മലയാളസിനിമയില്‍ ഷെയ്ന് സ്വന്തമാക്കിയിരിക്കുകയാണ്.