രാ താരമേ
മൂടും മേഘം പോല്‍
മാറുമീ നേരം നിന്‍
മിണ്ടാനെന്താണോ
മൊഴികളില്‍ പാട്ടൊഴുകി
തീരാ ദൂരമെന്നില്‍
നീളും നേരമോ കനവിലാണോ
മേഘം പോകും വഴി
കാണാമോ
പോകാമോ രാ താരമേ
ഈ രാവില്‍ നീ മിന്നുന്നേ
തേടുന്നുവോ എന്നുള്ളില്‍
നീയാരോ
പാട്ടിലേ താളമേ
തേന്‍ തരും പൂവിലോ
നിന്നിതള്‍ തൊട്ടതോ
എന്നിലേ മിന്നലോ
നേരം മായുമിനി
തേടും കാലമിനി
മേഘം പോകും വഴി
കാണാമോ
പോകാമോ രാ താരമേ
ഈ രാവില്‍ നീ മിന്നുന്നേ
തേടുന്നുവോ എന്നുള്ളില്‍
നീയാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Raa Thaarame
Additional Info
Year:
2022
ഗാനശാഖ: