വെയിൽ
പഠിക്കാൻ മിടുക്കനായ ജ്യേഷ്ഠനും ഉഴപ്പനായ അനുജനും അമ്മയും ഉള്ള ഒരു ദരിദ്രകുടുംബത്തിലെ സ്നേഹദ്വേഷങ്ങളുടെ അന്തരീക്ഷം ഇളയവൻ ഒരു ഗുണ്ടയാകുന്നതോടെ പുതിയ വഴിത്തിരിവുകളിലെത്തുന്നു.
Actors & Characters
| Actors | Character |
|---|---|
സിദ്ധാർഥ് | |
ബേബി മാത്യു | |
ജോമി മാത്യു | |
മെറിൻ | |
ജിൻസ് വർഗീസ് | |
എസ് ഐ ഫേമസ് ഫ്രാൻസിസ് | |
രാധ | |
ശ്രുതി | |
നിമ്മി | |
ഹരിക്കുട്ടൻ്റെ അമ്മ | |
കാർത്തി | |
ഹരിക്കുട്ടൻ | |
ചിമ്പൻ | |
ക്ലീറ്റസ് | |
തോമസ് | |
പീറ്റർ | |
പ്രിൻസ് | |
പ്രിൻസിപ്പാൾ | |
കബീർ | |
ജിൻസ് എളേപ്പൻ | |
പ്രിയ ജോമി | |
ബാർ മാനേജർ | |
ചിമ്പൻ്റെ കൂട്ടുകാരൻ |
Main Crew
കഥ സംഗ്രഹം
കാർത്തിയും സിദ്ധുവും ജ്യേഷ്ഠാനുജൻമാരാണ്. വീട്ടിൽതന്നെ ചെറിയ തോതിൽ നടത്തുന്ന കോഴിയിറച്ചിക്കച്ചവടമാണ് അവരുടെ അമ്മയുടെ വരുമാനം.
കാർത്തി പഠിക്കാൻ സമർത്ഥനാണ്; സിദ്ധു ഉഴപ്പനും. സുഹൃത്തുക്കളുമായി കറങ്ങി നടക്കുന്നതാണ് അവൻ്റെ രീതി. കാർത്തിയോട് അമ്മ കൂടുതൽ വാത്സല്യവും കരുതലും കാണിക്കുന്നതിൽ സിദ്ധുവിന് നീരസമുണ്ട്. അതേ സമയം സഹോദരനോട് അതിരറ്റ അടുപ്പവും സ്നേഹവും ഉണ്ടുതാനും.
സ്കൂളിൽ, കാർത്തിയുടെ സഹപാഠിയായ ശ്രുതിയുമായി സിദ്ധു പ്രണയത്തിലാവുന്നു. ബ്ലേഡ് കമ്പനി നടത്തുന്ന ബേബിയുടെയും ജോമിയുടെയും അനന്തിരവളാണ് ശ്രുതി. ബേബി മുൻസിപ്പൽ കൗൺസിലർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നെങ്കിലും, പണാപഹരണക്കേസുകൾ ഉള്ളതിനാൽ പാർട്ടി സീറ്റു നല്കുന്നത് മുൻ കൗൺസിലറുടെ മകൻ പീറ്ററിനാണ്.
കാർത്തിക്ക് ശ്രുതിയോട് പ്രണയമുണ്ടെന്നറിയുന്നതോടെ സിദ്ധു അവളിൽ നിന്ന് മനഃപൂർവം അകലുന്നു. ഇതിനിടയിൽ ശ്രുതിയോടുള്ള അടുപ്പം അവസാനിപ്പിക്കാൻ ജോമി സിദ്ധുവിനോട് പറയുന്നുണ്ട്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് സിദ്ധു തോല്ക്കുന്നു; കാർത്തിക്ക് മെഡിക്കൽ കോളജിൽ പ്രവേശനം കിട്ടുന്നു.
ഒരു ഫ്ലാറ്റ് വാങ്ങാൻ സിദ്ധുവിൻ്റെ അമ്മ കുറെക്കാലം മുൻപ് അഡ്വാൻസ് നല്കിയിരുന്നു. ഫ്ലാറ്റ് ബിൽഡർ പറ്റിക്കുകയാണെന്നു മനസ്സിലാക്കിയ അവർ ആ പണം തിരികെ വാങ്ങാൻ ശ്രമിച്ചിട്ടു നടക്കുന്നില്ല. ഇതറിഞ്ഞ സിദ്ധു ബിൽഡറുടെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുന്നു. അതിനെത്തുടർന്ന് പോലീസ് സിദ്ധുവിനെ അറസ്റ്റ് ചെയ്തെങ്കിലും ജോമി അവനെ സ്റ്റേഷനിൽ നിന്നിറക്കുന്നു. തങ്ങളുടെ ഗുണ്ടാപ്പണിക്ക് അവനെ ഉപയോഗിക്കുകയാണ് ജോമിയുടെ ലക്ഷ്യം.
സിനിമാശാലയിൽ വച്ച് മറ്റൊരു ഗുണ്ടയ്ക്കൊപ്പം ചേർന്ന് പീറ്ററിനെ സിദ്ധു ക്രൂരമായി തല്ലുന്നു. സിദ്ധു ബിൽഡറുടെ കൈയിൽ നിന്ന് പണം തിരികെ വാങ്ങി നല്കുമ്പോൾ അമ്മയ്ക്ക് സന്തോഷമാകുന്നെങ്കിലും, അവൻ്റെ വഴിവിട്ട പോക്കിൽ അവർ പലപ്പോഴും ആശങ്കപ്പെടുന്നുണ്ട്.
ചെമ്പൻ എന്നൊരു ഗുണ്ടയോടൊപ്പം ചേർന്ന്, രോഗിയായ കുട്ടനെയും അമ്മയെയും അവർ താമസിക്കുന്ന, ബേബിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നു പുറത്താക്കാൻ സിദ്ധു ശ്രമിക്കുന്നു. ഇതിനിടയിൽ, കോളജിൽ തന്നെ റാഗ് ചെയ്യാൻ ശ്രമിച്ചവരെ സിദ്ധു കൈകാര്യം ചെയ്തതിന്റെ പേരിൽ കാർത്തി അവനുമായി തർക്കിക്കുന്നു. അതിലിടപെടുന്ന അമ്മയുമായി പിണങ്ങി സിദ്ധു വീടുവിട്ടുപോകുന്നു. അതിനിടയിൽ കുട്ടൻ്റെ വീട്ടിലെത്തുന്ന സിദ്ധു അവനെ ക്രൂരമായി ഉപദ്രവിക്കുന്നു.
വീട്ടിലേക്ക് വരാത്ത സിദ്ധുവിനെത്തിരക്കിപ്പോകുന്ന കാർത്തി, ചെറുപ്പത്തിൽ തൻ്റെ രോഗങ്ങൾക്കായി പണവും ശ്രദ്ധയും വേണ്ടി വന്നതിനാലാണ് അമ്മയ്ക്ക് സിദ്ധുവിനെ വേണ്ട പോലെ ശ്രദ്ധിക്കാൻ കഴിയാതെ പോയതെന്നു പറയുന്നു. തുടർന്ന് സിദ്ധു കാർത്തിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നു.
ബേബിയുടെ ഗുണ്ടകളുടെ ശല്യം കാരണം കുട്ടൻ്റെ അമ്മ ആത്മഹത്യ ചെയ്യുന്നു. അലഞ്ഞു നടക്കുന്ന കുട്ടനെ കാർത്തി കുട്ടൻ്റെ വീട്ടിലെത്തിച്ച് ഭക്ഷണവും മറ്റും വാങ്ങി നല്കുന്നു.
Audio & Recording
ചമയം
| Actors | Makeup Artist |
|---|---|


