സോന ഓലിക്കൽ

Sona Olickal

ഷാജന്റെയും മായയുടെയും മകളായി എറണാകുളത്ത് ജനിച്ചു. കെ ജി ക്ലാസുകളിൽ കൊച്ചിയിലെ സ്കൂളിലായിരുന്നു സോന പഠിച്ചത്. അതിനുശേഷം മാതാപിതാക്കൾ ജോലി സംബന്ധമായി ആസ്റ്റ്രേലിയയിലേയ്ക്ക് താമസം മാറ്റിയതിനാൽ സോനയുടെ തുടർ പഠനം അവിടെയായിരുന്നു.ലാറ്റ്രോബ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓർത്തോപ്റ്റിക്സിൽ സോന ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ചെറുപ്പത്തിലെ കലകളോട് താത്പര്യമുണ്ടായിരുന്ന സോന സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ ചെറിയ വീഡിയോകൾ ചെയ്യാറുള്ള സോനയുടെ വീഡിയോകൾ കണ്ടിട്ടാണ് സിനിമയിലേയ്ക് വിളിക്കുന്നത്. ശരത് മേനോൻ സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനായ വെയിൽ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ട് സോന ഓലിക്കൽ അഭിനയരംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം ഓ മേരി ലൈല എന്ന സിനിമയിൽ ആന്റണി വർഗീസിന്റെ നായികയായി..