ഗീതി സംഗീത

Geethi Sangeetha

പാലക്കാട് സ്വദേശിനിയായ ഗീതി സംഗീത ചലച്ചിത്ര, നാടക അഭിനേത്രിയാണ്. പരേതരായ മോഹനൻ നായരും പ്രേമയുമാണ് മാതാപിതാക്കൾ. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഗീതി സംഗീത, നാടകങ്ങൾ വഴിയാണ് സിനിമയിലെത്തുന്നത്. 2016 -ൽ ആണ് മലയാള സിനിമാ രംഗത്ത് തുടക്കംകുറിയ്ക്കുന്നത്.  Ali beyond the ring, തുറമുഖം എന്നിവയുൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. Ali beyond the ring എന്ന നാടകം ITFOKൽ പ്രദർശിപ്പിച്ചിരുന്നു.

#ഹോം, വെയിൽ, ചതുരം, ചുരുളി, തുറമുഖം എന്നിവ ഗീതി സംഗീത അഭിനയിച്ച സിനിമകളിൽ എടുത്തു പറയേണ്ടവയാണ്. ചുരുളി എന്ന സിനിമയിലെ ഗീതിയുടെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുരുളിയിൽത്തന്നെ തങ്ക എന്ന കഥാപാത്രമായി വേഷമിടുകയും ചെയ്തിരുന്നു. ഇടി മഴ കാറ്റ്, ഒരുത്തി എന്നീ ചിത്രങ്ങളാണ് ഗീതിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

ഗീതി സംഗീതയുടെ ഇൻസ്റ്റഗ്രാം | ഫേസ്ബുക്ക് പ്രൊഫൈൽ