ഒരുത്തീ
സാധാരണക്കാരന് ജീവിതപരിസരങ്ങളിൽ നേരിടേണ്ടി വരുന്ന അവഗണന, പണവും അധികാരവും കയ്യിലുള്ളവരുടെ ഹുങ്ക് എന്നിവ, നിരവധി പ്രാരബ്ധങ്ങളിലൂടെ കടന്ന് പോവുന്ന ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
Actors & Characters
Actors | Character |
---|---|
രാധാമണി | |
ബാങ്ക് ഓഫീസർ | |
എസ് ഐ ആന്റണി | |
രാധ - രാധാമണിയുടെ സുഹൃത്ത് | |
ശ്രീകുമാർ - രാധാമണിയുടെ ഭർത്താവ് | |
രാധാമണിയുടെ ഭർതൃമാതാവ് - ശാന്തമ്മ ടീച്ചർ | |
ഭാരതിയമ്മ | |
ജുവലറി മാനേജർ | |
എ എസ് ഐ ഹരി | |
ബാഗ് തട്ടിപ്പറിക്കുന്ന കള്ളൻ |
Main Crew
കഥ സംഗ്രഹം
- നവ്യാനായർ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്ന സിനിമയാണ് ഒരുത്തി.
- കൊച്ചിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
സംശയാസ്പദമായി അതിവേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാറിനെ പിന്തുടർന്നുപോവുന്ന പോലീസ് ജീപ്പും അതിലുള്ള എസ് ഐ ആന്റണിയും (വിനായകൻ) സംഘവും. മുൻപിൽ പോകുന്ന കാർ അവസാനം പാലത്തിലൂടെ താഴേക്ക് മറിയുകയും അതിൽ നിന്ന് ഒഴുകുന്ന നോട്ടുകെട്ടുകൾ കണ്ട് കുറ്റവാളിയെ പിന്തുടരാൻ ശ്രമിക്കുന്ന ആന്റണിക്ക്, മന്ത്രിമാർക്ക് എസ്കോർട്ട് പോവുന്ന സ്ഥലത്തേക്ക് മടങ്ങാൻ നിർദ്ദേശം ലഭിക്കുകയും സഹജീവനക്കാരോട് കുറ്റവാളിയെ പിന്തുടരണമെന്ന് പറഞ്ഞ ശേഷം അയാൾ അങ്ങോട്ടേക്ക് പോവുകയും ചെയ്യുന്ന രംഗത്തിലാണ് സിനിമയുടെ തുടക്കം.
ബോട്ട് ട്രാൻസ്പോർട്ട് സെക്ഷനിലെ കണ്ടക്റ്ററും താൽക്കാലിക ജീവനക്കാരിയുമായ രാധാമണി (നവ്യനായർ) കൊച്ചിയിൽ അരങ്ങേറാൻ പോവുന്ന മെഗാ തിരുവാതിരക്കു വേണ്ടിയുള്ള പരിശീലത്തിൽ പങ്കെടുത്ത ശേഷം ചെയ്ത ശേഷം ഹോട്ടലിൽ നിന്ന് വൈകുന്നേരത്തെ ഭക്ഷണവും കഴിച്ച് കുട്ടികളും അമ്മായിഅമ്മ ശാന്തമ്മ ടീച്ചറുമായി (ശ്രീദേവി വർമ്മ) വീട്ടിലെത്തുന്നു. ഗൾഫിൽ നിന്ന് ഭർത്താവായ ശ്രീകുമാറിന്റെ (സൈജു കുറുപ്പ്) വീഡിയോ കോളിൽ അദ്ദേഹത്തിന്റെ കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതു കണ്ടിട്ട്, ഗ്രാഫിക് ഡിസൈനർ ജോലിക്കെന്ന് പറഞ്ഞു പോയിട്ട് ബിൽഡിംഗ് ക്ലീനിംഗ് സെക്ഷനിൽ ജോലി ചെയ്ത് അപകടം പറ്റിയതോർത്ത് രാധാമണി സങ്കടപ്പെടുന്നു. പിറ്റേന്ന് രാവിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണമൊരുക്കിയ ശേഷം അവരെ സ്കൂളിലേക്ക് അയക്കാൻ അമ്മായിഅമ്മയെ ഏൽപിച്ചിട്ട് ജോലിക്കെത്തുന്ന രാധാമണിക്ക്, ജോലിക്കിടയിൽ, മകളെ സുഖമില്ലാത്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന ഫോൺ സന്ദേശമെത്തുന്നു. ആശുപത്രിയിലേത്തുന്ന രാധാമണിയോട് , കുട്ടിക്ക് ഫുഡ് പോയിസണാണെന്ന് ഡോക്ടർ പറയുന്നു.
രണ്ടു ദിവസം വലിയ ആഡംബരങ്ങളുള്ള ആശുപത്രിയിൽ ചെലവഴിക്കാനുള്ള സാമ്പത്തിക ബാധ്യതയോർത്ത് ഭർത്താവിനു ഫോൺ ചെയ്യുന്നു, അവർ അടുത്ത കാലത്ത് മകൾക്ക് വേണ്ടി വാങ്ങിയ 3 പവന്റെ സ്വർണ്ണമാല പണയം വച്ച് പണം കണ്ടെത്താമെന്നു തീരുമാനിക്കുന്നു. മാല പണയം വെക്കാനെത്തുന്ന ബാങ്കിൽ നിന്നും അത് ഒന്നരപ്പവൻ മാത്രമേയുള്ളെന്നും ബാക്കി മെഴുക് ഉരുക്കിച്ചേർത്തിരിക്കുകയാണെന്നും ഞെട്ടലോടെ രാധാമണി മനസ്സിലാക്കുന്നു.
കുടുംബസുഹൃത്തായ അനീഷ് ജോലി ചെയ്യുന്ന HH ജുവലറിയിൽ നിന്നുമാണ് ഈ ആഭരണം വാങ്ങിയത് എന്നതിനാൽ രാധാമണി അനീഷിനെ വിളിച്ച് പരാതി പറയുന്നു. എന്നാൽ, രണ്ട് മാസത്തിലധികമായി പുതിയൊരു കമ്പനിയിൽ ജോലി തുടങ്ങിയ അനീഷ് താൻ ജുവലറിയിൽ വിളിച്ചുപറഞ്ഞിട്ടുണ്ടെന്നും അവിടെച്ചെന്ന് മാനേജറെ കണ്ടാൽ മതിയെന്നും നിർദ്ദേശിക്കുന്നു, അതിൻ പ്രകാരം ജുവലറിയിലെത്തിയ രാധാമണിയോട് ബില്ല് കാണിക്കാതെ ആ സ്വർണ്ണം ഏറ്റെടുക്കാൻ പറ്റില്ലെന്ന് ജുവലറിയിൽ നിന്ന് പറയുന്നു. നിരാശയായ രാധാമണി വീട്ടിൽ വന്ന് ബില്ല് തിരയുന്നെങ്കിലും കിട്ടുന്നില്ല, ഭർത്താവിൽ നിന്ന് വഴക്കും കേട്ട് സങ്കടപ്പെടുന്ന രാധാമണി രാത്രി മുഴുവൻ ഉറങ്ങാതെ ബില്ല് തിരയുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്യുന്നു.
ഈ ബില്ലുമായി സന്തോഷപൂർവ്വം ജുവലറിയിലെത്തുന്ന രാധാമണിയിൽ നിന്നും കൗണ്ടറിൽ നിന്ന ഒരു ജീവനക്കാരൻ ബില്ല് വാങ്ങിപ്പോവുന്നു. മാനേജറുടെ (സന്തോഷ് കീഴാറ്റൂർ) മുറിയിലെത്തി സെറ്റിൽമെന്റ് പണം വാങ്ങാൻ കാത്തിരിക്കുന്ന രാധാമണിയോട് ബില്ല് കാണിക്കാൻ ആവശ്യപ്പെടുകയും എന്നാൽ ബിൽകൗണ്ടറിൽ നിന്ന ജീവനക്കാരനെ ഒളിപ്പിച്ച് ബില്ല് വാങ്ങി എന്നു പറയുന്നത് തന്ത്രപൂർവ്വം നിരാകരിക്കുകയും ചെയ്ത് അവരെ അപമാനിച്ച് പുറത്താക്കുന്നു.
അനേകം ശാഖകളും പാരമ്പര്യവുമുള്ള HH ജുവലറി പോലെയൊരു വലിയ സ്ഥാപനത്തിനെതിരേ പ്രതികരിക്കുന്നതിനെ ഭർത്താവ് നിരുത്സാഹപ്പെടുത്തുന്നെങ്കിലും, കേസ് രജിസ്റ്റർ ചെയ്യാനായി രാധാമണി വക്കീലിനെ കാണുന്നു. ഈ സമയത്ത് ജുവലറിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട രാധാമണിയുടെ അനിയൻ വിനീതിനെ (വൈശാഖ് വിജയൻ) വീട്ടിൽ നിന്നും പോലീസ് അറസ്റ്റു ചെയ്ത് കൊണ്ടുപോയെന്ന് അമ്മ ഭാരതിയമ്മ (കെ പി എ സി ലളിത ) രാധാമണിയെ അറിയിക്കുന്നു. പത്തു മണിക്കു നടക്കുന്ന ഫൈനൽ ഇയർ പരീക്ഷ എഴുതേണ്ട വിനീതിനെ, ജൂവലിക്കാരുടെ ഇടപെടലിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പതിനൊന്നു മണിക്ക് ശേഷം മാത്രമാണ് സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിക്കുന്നത്. രാധാമണിയുടെ കരച്ചിൽ കണ്ട് എ എസ് ഐ ഹരി (മുകുന്ദൻ)യാണ് മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് വിനീതിനെ താമസിച്ച് വിടുന്നതെന്ന് പറയുന്നത്. സ്റ്റേഷനിൽ ഇതെല്ലാം കണ്ടുനിൽക്കുന്ന എസ് ഐ ആന്റണി, പരാതി പറയാനെത്തിയ രാധാമണിയെ അകത്തേക്ക് വിളിപ്പിച്ച് പരാതിയുടെ വിശദാംശങ്ങൾ ചോദിച്ചറിയുന്നു. തുടർന്ന് അനീഷിനെ വിളിച്ചുവരുത്തി കാര്യങ്ങൾ മനസ്സിലാക്കുന്നു. ഏ എസ് ഐ ഹരിയോട് സ്വർണ്ണം മറ്റൊരു സ്വർണ്ണക്കടയിൽ പരിശോധിപ്പിച്ച് കുറ്റകൃതം ബോധ്യപ്പെടുകയും HH ജുവലറിയിലേക്ക് വിളിച്ച് മാനേജരോട് എത്രയും പെട്ടെന്ന് ജുവലറിയിലെ ജീവനക്കാരനെ സ്റ്റേഷനിലേക്ക് അയയ്ക്കാൻ പറയുകയും ചെയ്യുന്നു. എന്നാൽ അതിനു പകരം സി ഐയോട് ശുപാർശ ചെയ്തിട്ടുണ്ട് എന്ന് ജുവലറിയുടെ ഭാഗത്ത് നിന്നും കേൾക്കുന്ന ആന്റണി ക്ഷുഭിതനാവുന്നു. FIR തയ്യാറാക്കാനായി വിശ്വസ്തരായ ഉദ്യോഗസ്ഥരെയും കൂട്ടി അയാൾ രാധാമണിയെ കോഫി ഹൗസിലേക്കയയ്ക്കുന്നു. പിന്നാലെ അവിടെയെത്തുന്ന ആൻറണി കേസ് താൻ ഏറ്റെടുക്കുന്നുവെന്ന് രാധാമണിക്ക് ഉറപ്പ് നൽകി അയയ്ക്കുന്നു.
ആശുപത്രിയിലെ 3-4 ദിവസത്തെ ബില്ലടച്ച് സെറ്റിൽ ചെയ്യാൻ നിർബന്ധിതയാവുന്ന രാധാമണി അതിനുള്ള പണം ശരിയാക്കാൻ മകനൊപ്പം ഒരു സ്വകാര്യധനകാര്യ സ്ഥാപനത്തിലെത്തുന്നു, സ്ഥാപനത്തിലെ കാഷ്യർ (ചാലി പാല ) പണത്തിന് ഈട് ചോദിക്കുകയും ഒടുവിൽ രാധാമണി തന്റെ സ്കൂട്ടറിൻ്റെ പേപ്പറുകൾ കൊടുത്ത് നാല്പതിനായിരം രൂപ പലിശയ്ക്കെടുക്കുകയും ചെയ്യുന്നു. സ്വർണ്ണവും പണവും ബാഗിലിട്ട് സ്കൂട്ടറിൽ കയറാൻ തുടങ്ങുന്ന രാധാമണിയിൽ നിന്നും ബാഗ് തട്ടിപ്പറിച്ചു കൊണ്ട് ഒരു ബൈക്ക് യാത്രികൻ ( ജയശങ്കർ കരിമുട്ടം) വേഗതയിൽ ഓടിച്ചുപോവുന്നു. സ്കൂട്ടറിൽ അയാളെ ദീർഘദൂരം പിന്തുടരുന്ന രാധാമണിയും മകനും തുടർന്ന് അയാളെ ബോട്ടിലും പിന്നെ ഒരു കായലിന്റെ പരിസരത്തുമൊക്കെ പിന്തുടർന്ന് അവശരായി മാറുന്നു. എങ്കിലും മകൻ അപ്പു (ആദിത്യൻ)വിനെക്കൊണ്ട് അവരുടെ നിലവിലെ ലൊക്കേഷൻ എസ് ഐ ആന്റണിക്ക് അയച്ച് കൊടുത്ത് വീണ്ടും കള്ളനെ പിന്തുടരുന്നു. കാലിൽ ആണി തറച്ച് ഓടി അവശനായ കള്ളന്റെ കയ്യിൽ നിന്ന് ബാഗ് അവർ തിരികെ കൈക്കലാക്കുന്നെങ്കിലും സ്വർണ്ണമാല ഇല്ലെന്ന് ബോധ്യമായതിനാൽ വീണ്ടും പിന്തുടരുന്നു, ഈ സമയം ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കിയ എസ് ഐ ആന്റണി അവിടെത്തി കള്ളനെ പിടികൂടി സ്വർണ്ണം കണ്ടെടുത്ത് രാധാമണിയെ ഏൽപിക്കുന്നു. ജൂവലറിമാനേജരുടെ നിർദ്ദേശപ്രകാരം തെളിവ് നശിപ്പിക്കാനാണ് സ്കൂട്ടർ യാത്രികൻ സ്വർണ്ണമാല തട്ടിയെടുത്തതെന്നും മനസ്സിലാക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കണ്ണാടി കായലിനോരം |
ബി കെ ഹരിനാരായണൻ | ഗോപി സുന്ദർ | പി ജയചന്ദ്രൻ |
2 |
കണ്ണുനീരാൽ അവിൽ കെട്ടി |
ആലങ്കോട് ലീലാകൃഷ്ണൻ | ഗോപി സുന്ദർ | ബോംബെ ജയശ്രീ |
Contributors | Contribution |
---|---|
കൂടുതൽ വിവരങ്ങൾ ചേർത്തു |