ശ്രീദേവി വർമ്മ
ചെന്നൈ എഗ്മൂറിലെ പ്രശസ്തമായ ആശാൻ സ്മാരക വിദ്യാലയത്തിന്റെമൈതാനത്തിൽ 2020 ജനുവരി 4ന് സ്കൂളിലെ "മലയാളി മാർകഴി ഉത്സവം" എന്നആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 536 സ്ത്രീകൾ പങ്കെടുത്ത "മെഗാതിരുവാതിരക്കളി"യ്ക്കായി ആറുമാസത്തിലേറെ അവരെ തിരുവാതിരക്കളിപരിശീലിപ്പിക്കുകയും കളി ചിട്ടപ്പെടുത്തുകയും പാട്ടു പാടുകയും ചെയ്തത്‌തൃപ്പൂണിത്തുറക്കാരി ശ്രീദേവി വർമ്മയായിരുന്നു. തിരുവാതിരക്കളി കാണാനുംപരിപാടിക്കുശേഷം തേടിയെത്തി അഭിനന്ദിക്കാനും ധാരാളം പ്രമുഖരുണ്ടായിരുന്നു. പക്ഷെ, ആ മെഗാ തിരുവാതിരക്കളി തന്റെ എഴുപതാം വയസ്സിൽ സിനിമയിലേക്കുള്ളവഴിവിളക്കാകുമെന്ന് ശ്രീദേവി വർമ്മയറിഞ്ഞില്ല.
സംവിധായകൻ വി കെ പ്രകാശിന്റെ ബന്ധുവായ സുധ മുരളീധരനും മകളുംചെന്നൈയിലെ തിരുവാതിരക്കളിയിലുണ്ടായിരുന്നു. തിരുവാതിരക്കളിയുടെവിശേഷങ്ങൾ പറഞ്ഞപ്പോൾ ഇത്രയും പേരെ ആരാണ് ചിട്ടപ്പെടുത്തിയതെന്ന് വി കെപി ചോദിച്ചു. ശ്രീദേവി വർമ്മയുടെ ഫോട്ടോ കണ്ടപാടെ "ഈ അമ്മ കൊള്ളാമല്ലോ" എന്ന് അദ്ദേഹം പറഞ്ഞു. "ഒരുത്തീ" സിനിമയുടെ കഥയിലേക്ക് ഒരു "മെഗാതിരുവാതിരക്കളി"യും സൈജു കുറുപ്പിന്റെ അമ്മയായി ശ്രീദേവി വർമ്മയെന്നപുതുമുഖവും എത്തുന്നതങ്ങനെയാണ്.
"ഒരുത്തീ"യിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് നായികക്കൊപ്പം ജീവിക്കുന്നഭർതൃമാതാവ് "ശാന്തമ്മ റ്റീച്ചർ". അയൽക്കൂട്ടത്തിലെ സ്ത്രീകളെയെല്ലാം യോജിപ്പിച്ച്‌ചെറു സംരംഭങ്ങൾ നടത്തുകയും തിരുവാതിരക്കളിയൊക്കെ പരിശീലിപ്പിക്കുകയുംചെയ്ത് ആക്റ്റീവായി ജീവിക്കുന്ന ഒരു റിട്ടയേഡ് അദ്ധ്യാപിക. സംഘർഷഭരിതമായനിമിഷങ്ങളിൽ പോലും വളരെ കൂളായി മാത്രം സംസാരിക്കുകയും മരുമകളെആശ്വസിപ്പിക്കുകയും ചെയ്യുന്ന അമ്മ. സിനിമ കാണുന്നവരുടെ മനസ്സിൽ കുറച്ചുനാളുകളെങ്കിലും ആ മുഖംഅങ്ങനെതന്നെ ഉണ്ടാവും. അമ്മവേഷം കൂടാതെ "ഒരുത്തീ"യിലെ തിരുവാതിരക്കളി ഡയറക്റ്ററും ശ്രീദേവിവർമ്മയാണ്.
45 വർഷങ്ങളിലേറെയായി മുംബൈ, ചെന്നൈ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലുള്ളമൂവായിരത്തിലധികം കുട്ടികളെ ശ്രീദേവി വർമ്മ തിരുവാതിര പഠിപ്പിച്ചിട്ടുണ്ട്. ഇന്നും"പൂർണ്ണാഞ്ജലി" എന്നപേരിൽ തിരുവാതിരക്കളരികൾ നടത്തുന്നു.
എഴുമറ്റൂർ കൊട്ടാരത്തിൽ ഭാസ്കരവർമ്മയുടേയും തിരുവല്ല നെടുമ്പള്ളിൽകോയിക്കൽ ഭാഗീരഥി തമ്പുരാട്ടിയുടേയും മകളായി 1950 മേയ് 29ന്‌തിരുവല്ലയിലാണ് ശ്രീദേവി വർമ്മയുടെ ജനനം. കുട്ടിയായിരിക്കുമ്പോൾ അമ്മയിൽനിന്നും പിന്നീട് തിരുവല്ലയിൽ മുഞ്ഞനാട്ട് കുഞ്ഞിക്കുട്ടിയമ്മയുടെഅടുത്തുനിന്നുമായി തിരുവാതിരക്കളി പഠിച്ചു. ദേവയാനി റ്റീച്ചറിൽ നിന്നുംഭരതനാട്യവും പ്രശസ്തരായ ശ്രീ.ഫാക്റ്റ് പത്മനാഭനിൽ നിന്ന് കഥകളിയുംശ്രീ.കരൂർ കുട്ടപ്പൻ സാറിൽ നിന്നും മൃദംഗവും അഭ്യസിച്ചു. അക്കാലത്തെ പ്രശസ്തകഥകളി ആചാര്യനായിരുന്ന ചെങ്ങന്നൂർ രാമൻ പിള്ള ആശാനുമുന്നിൽചൊല്ലിയാട്ടം നടത്താനും അവസരം കിട്ടി.
അച്ഛനുമായുള്ള പരിചയം കൊണ്ട് പഴയകാല നടി പങ്കജവല്ലി സിനിമയിൽബാലതാരമായി മകളെ അയക്കാമോ എന്ന് ചോദിച്ചു. അച്ഛന്റെതാൽപര്യക്കുറവുകൊണ്ട് അന്ന് ആ അവസരം നഷ്ടമായി. 1966ൽ പതിനാറാംവയസ്സിൽ
തൃപ്പൂണിത്തുറ കണ്ണാടിക്കോവിലകത്ത് കേരളവർമ്മയെ വിവാഹം കഴിച്ച് ശ്രീദേവിവർമ്മ മുംബൈയിലേക്ക് താമസം മാറി. അവിടെ പ്രസന്ന വാര്യരിൽ നിന്ന്ശാസ്ത്രീയസഗീതം പഠിച്ചു. മലയാളി സംഘടനകളുടെ പരിപാടികൾക്കായിതിരുവാതിരക്കളി പരിശീലിപ്പിച്ചായിരുന്നു തുടക്കം.
മുംബയിൽ നിന്നും 1995ൽ കേരളത്തിലേക്ക് മടങ്ങിയെത്തി. തിരുവല്ലയിലുംതൃപ്പൂണിത്തുറയിലുമായി ധാരാളം പേരെ ശിഷ്യരായിക്കിട്ടി. കൂടാതെ സ്വയംഗുരുക്കന്മാരെ കണ്ടെത്തി കലകൾ പുതുതായി പഠിക്കുകയും ചെയ്തു. കല്യാണസുന്ദര ഭാഗവതർ, എൽ പി ആർ വർമ്മ എന്നീ പ്രമുഖരിൽ നിന്ന്ശാസ്ത്രീയസംഗീതപഠനവും തിരുവല്ല കലാമണ്ഡലം ഗോപിക്കുട്ടൻ നായരിൽ നിന്ന്കഥകളിപ്പദപഠനവും നടത്തിയത് അക്കാലത്താണ്.
യശഃശരീരനായ പ്രശസ്ത സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുടെഭാര്യാസഹോദരിയും നർത്തകിയുമായ ശ്രീമതി.കലാമണ്ഡലം രാധാമണിയുടെശിഷ്യകൾക്കായി ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ എട്ടുവർഷക്കാലംതിരുവാതിര പഠിപ്പിച്ചിരുന്നു. അവരുടെ അരങ്ങേറ്റങ്ങൾക്കും പുറത്തുള്ളഅരങ്ങുകൾക്കുമായി പാടിയതും ശ്രീദേവി വർമ്മയാണ്. അത് ദേവരാജൻ മാസ്റ്ററെകാണാനും അനുഗ്രഹം വാങ്ങാനും അവസരമുണ്ടാക്കി. സ്കൂൾ, കോളേജ്‌തലത്തിൽ നടന്ന വിവിധ കലോത്സവവേദികളിൽ തിരുവാതിരക്കളിയുടെവിധികർത്താവായിരുന്നു. ചെന്നൈയിൽ മലയാള മനോരമ സംഘടിപ്പിച്ച ഒരു ലക്ഷംരൂപ സമ്മാനമുള്ള "പൊൻതിരുവാതിര" മത്സരത്തിലും ശ്രീദേവി വർമ്മവിധികർത്താവായിരുന്നു.
2006ൽ തൃപ്പൂണിത്തുറയിൽ സ്ഥിരതാമസമാക്കുകയും പൂർണ്ണാഞ്ജലിയുടെപ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുകയും ചെയ്തു. ഭർത്താവ് 2007ൽ മരിച്ചു. ഡോ.അരുൺ വർമ്മ(ബാംഗ്ലൂർ സെന്റ് ജോസഫ് കോളേജിൽ അദ്ധ്യാപകൻ), ഭാനുവർമ്മ(മുംബൈ), രേണു വർമ്മ(ഇൻഫോപാർക്ക്, കൊച്ചി) എന്നിവരാണ് മക്കൾ. പഴയകാല ശബ്ദലേഖകനായിരുന്ന കൃഷ്ണ ഇളമൺ ബന്ധുവാണ്.