സുബിൻ നിസാർ

Subin Nizar

1996 ജൂൺ 2 -ന് നിസാറുദ്ദീന്റെയും അമിനിയയുടെയും മകനായി കൊല്ലം ജില്ലയിലെ കുണ്ടറയിൽ ജനിച്ചു. സുബിന്റെ പ്രാഥമിക വിദ്യഭ്യാസം കുണ്ടറ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ, മയ്യനാട് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു. അതിനുശേഷം തിരുവന്തപുരം പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇഗ്ലീഷിൽ ബിരുദം നേടി. ഇപ്പോൾ ഇന്ദിരാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷനിൽ വിദൂരവിദ്യാഭ്യാസമായി ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നു.

ബിരുദ പഠനത്തിനുശേഷം സുബിൻ 2017 -ൽ കൊല്ലം കേന്ദ്രീകൃതമായുള്ള കമ്മ്യൂണിറ്റി റേഡിയോ ആയ റേഡിയോ ബെൻസിഗർ 107.8 എഫ് എം ൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തു. റേഡിയോ പ്രോഗ്രാമിന് വേണ്ടിയുള്ള ഒരു ചടങ്ങിൽ വെച്ച് സംവിധായിക വിധു വിൻസന്റിനെ പരിചയപ്പെടാൻ സാധിച്ചത് സുബിന്റ് സിനിമാ പ്രവേശനത്തിന് സഹായകരമായി. വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്റ് അപ്പ്  എന്ന ചിത്രത്തിൽ അസ്സിസ്റ്റന്റ് ഡയറക്ടറായി സുബിൻ നിസാർ തുടക്കംകുറിച്ചു.  തുടർന്ന് വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലും അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചു.

വിലാസം- കല്ലുവിള പുത്തൻ വീട്, തൃപ്പിലഴികം, കുണ്ടറ, കൊല്ലം.

Facebook